കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിയാരത്ത് ഐസോലഷൻ വാർഡിൽ യുവതി ആൺ കുഞ്ഞിന് ജന്മം നൽകി: യുവതി എത്തിയത് വിദേശത്തുനിന്ന്

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: കൊറോണക്കാലത്ത് ലോകമെങ്ങും ആളുകൾ മരിച്ചുവീണു കൊണ്ടിരിക്കെ കണ്ണുരിൽ ഐസോലഷൻ യുവതി കുഞ്ഞിന് ജന്മം നൽകി. ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന യുവതിക്ക് കണ്ണൂരിലെ പരിയാരം ഗവൺമെന്റ്മെഡിക്കൽ കോളേജാശുപത്രിയിലാണ് സുഖപ്രസവം നടന്നത്.

ഇന്ത്യയുടെ മലേറിയ മരുന്ന് പാളി, യൂറോപ്പില്‍ ഗുരുതരം, യുഎസ് മുന്നോട്ട്, ഏഷ്യയിലും... ഭീഷണി!!ഇന്ത്യയുടെ മലേറിയ മരുന്ന് പാളി, യൂറോപ്പില്‍ ഗുരുതരം, യുഎസ് മുന്നോട്ട്, ഏഷ്യയിലും... ഭീഷണി!!

ഗൾഫിൽ നിന്നെത്തിയ കാസർകോട് സ്വദേശിനിയായ യുവതിയാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് ബാധിച്ച യുവതി ഐസോലഷൻ വാർഡിൽ പ്രസവിക്കുന്നത്. കുഞ്ഞും അമ്മയും കുറച്ചു നാൾ കൂടി മെഡിക്കൽ കോളേജിലെ ഐസോഷേൻ വാർഡിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാസർകോട് സ്വദേശിനിയായ യുവതി ഈയിടെയാണ് ഗൾഫിൽ നിന്നെത്തിയത്. എന്നാൽ ഇവർക്ക് രണ്ടാഴ്ച്ചയ്ക്കുള്ളിൽ സ്വദേശത്തേക്ക് പോകാൻ കഴിയില്ല.

baby-691-

കൊവിഡ് 19 സമൂഹ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കാസര്‍കോട്‌ ജില്ലയില്‍ ചില സ്ഥലങ്ങളിൽ ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച്ച മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് കേസുകള്‍ കൂടുതലായും സ്ഥിരീകരിച്ച സ്ഥലങ്ങളിലാണ് അധികൃതര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന് ക്ലസ്റ്റര്‍ ലോക്കിന് പുറമെയാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തും. ഇതോടെ ഈ മേഖലയിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾക്കു പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി.എന്നാൽ ഇതേ സമയം

English summary
Woman gave birth to baby in Covid 19 isolation ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X