കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാചക തൊഴിലാളിയായ സ്ത്രീയെ സഹപ്രവർത്തകൻ തലക്കടിച്ചു കൊലപ്പെടുത്തി: പ്രതി സഹപ്രവർത്തകൻ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതിനായി പാചക തൊഴിലാളിയായ സ്ത്രീയെ തലക്കടിച്ച് കൊലപ്പെടുത്തി. തലശ്ശേരി ചാലില്‍ മാക്കോച്ചന്‍ വീട്ടില്‍ നിര്‍മ്മല (56) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നിന് ചോമ്പാല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി സ്വദേശിയും പാചകക്കാരനുമായ മുഹമ്മദി (46) നെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

ഭവനമേഖലക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക പാക്കേജ്: 10000 കോടി നൽകുന്നത് കേന്ദ്രസർക്കാർ!!ഭവനമേഖലക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക പാക്കേജ്: 10000 കോടി നൽകുന്നത് കേന്ദ്രസർക്കാർ!!

അഴിയൂര്‍ ചുങ്കത്ത് വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം പാചകം ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് കഴിഞ്ഞ മൂന്നാം തീയതി നിര്‍മല വീട്ടില്‍ നിന്നും പോയത്. ഞായറാഴ്ച വൈകിട്ടോടെ തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും വീട്ടില്‍ എത്താതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തലശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ സഹ ജോലിക്കാരനായ മുഹമ്മദിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.

nirmala-15

ഇതിനിടയിലാണ് ഇയാളില്‍ നിന്നും സ്വര്‍ണം പണയം വച്ച ബാങ്കിന്റെ രസീത് കണ്ടെത്തുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. ചുങ്കത്ത് വിവാഹമുണ്ടെന്നും വരണമെന്നും പറഞ്ഞ് ഇയാള്‍ നിര്‍മ്മലയെ വിളിച്ചു വരുത്തിയ ശേഷം തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നിര്‍മ്മലയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

നേരത്തെ ഒരു വിവാഹ നിശ്ചയമുണ്ടെന്ന് പറഞ്ഞ് ഇയാള്‍ കൊല ആസൂത്രണം ചെയ്തെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പറഞ്ഞു വിട്ടു. നിശ്ചയം നടക്കേണ്ട വീട്ടുകാരുടെ ബന്ധു മരിച്ചെന്നും സല്‍ക്കാരം മാറ്റി വെച്ചെന്നും പറഞ്ഞാണ് അന്ന് നിര്‍മ്മലയെ മടക്കി അയച്ചത്. തുടര്‍ന്നാണ് ഇക്കഴിഞ്ഞ മൂന്നാം തീയതി വീണ്ടും വിളിച്ചു വരുത്തി കൊല നടത്തിയത്.

സ്ത്രീയുടെ കഴുത്തിലുണ്ടായ സ്വര്‍ണമാലയും കമ്മലും ഉള്‍പ്പെടെ 8 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട ശേഷം ഇയാള്‍ മടങ്ങി. ചോദ്യം ചെയ്യലില്‍ മൃതദേഹം ചോമ്പാല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുഴിച്ചു മൂടിയതായി മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് പ്രതിയുമായി പോയ പൊലിസ്മൃതദേഹം കുഴിച്ച സ്ഥലത്തു നിന്നും കണ്ടെത്തി ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം ചെയ്യാനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബാങ്കില്‍ പണയം വച്ച നിര്‍മ്മലയുടെ സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ..

English summary
Woman killes by co worker in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X