കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിട്ടിയിൽ വനിതാ പോലീസിന് കൊവിഡ്: ഡിവൈഎസ്പി ഓഫീസ് തുറക്കാൻ വൈകും

  • By Desk
Google Oneindia Malayalam News

ഇരിട്ടി: ഇരിട്ടി ഡിവൈഎസ്പി ഓഫീസിലെ വനിതാ പോലീസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി പോലീസ് സ്റ്റേഷനിൽ ആന്റി ജൻ പരിശോധനയിൽ ഡിവൈഎസ്പി ഓഫീസിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ ഒഴികെയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. സിഐഎസ്ഐ മാർ അടയ്ക്കമുള്ളവരാണ് പരിശോധനയിൽ വിധേയമായത്. ഇരിട്ടി ഡിവൈഎസ്പിയുടെ ഗൺമാനാണ് ആദ്യം കൊ വിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കു കൂടി പരിശോധനാ ഫലം പോസറ്റീവായതോടെ ഇവിടെ നാലുപേർക്ക് രോഗം ബാധിച്ചു 'ഇതോടെ ഡിവൈഎസ്പി ഓഫിസ് തുറക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുമെന്നാണ് സൂചന.

ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയെ പുതിയ കുവൈത്ത് അമീറായി തിരഞ്ഞെടുത്തുഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയെ പുതിയ കുവൈത്ത് അമീറായി തിരഞ്ഞെടുത്തു

ഇതിനിടെ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 196 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 6562 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 114 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും 41 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്നും 16 പേരുമാണ് രോഗമുക്തരായത്. നെട്ടൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് എട്ട് പേരും സി.എഫ്.എല്‍.ടി.സി പാലയാട് നിന്ന് നാല് പേരും എം.ഐ.ടി ഡി.സി.ടി.സി, പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് പേര്‍ വീതവും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും രണ്ട് പേരും റയിന്‍ബോ ജിം കെയര്‍, തലശേരി ജനറല്‍ ആശുപത്രി, ശ്രീചന്ദ് ഹോസ്പിറ്റല്‍, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി, ധനലക്ഷ്മി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

586174368

ഇതോടൊപ്പം ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 38 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 3, ആന്തൂര്‍ നഗരസഭ 23, ചപ്പാരപ്പടവ് 12, 13, ചെങ്ങളായി 8, ചെറുകുന്ന് 3, ചെറുതാഴം 12, ചിറക്കല്‍ 9, ചൊക്ലി 4, ഇരിട്ടി നഗരസഭ 9,32, കടന്നപ്പള്ളി പാണപ്പുഴ 10പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കതിരൂര്‍ 2, കാങ്കോല്‍ ആലപ്പടമ്പ 3, കൊളച്ചേരി 16, കോളയാട് 7, കൂടാളി 17, കുഞ്ഞിമംഗലം 6, മാടായി 20, മട്ടന്നൂര്‍ നഗരസഭ 18, പാട്യം 4, പയ്യന്നൂര്‍ നഗരസഭ 34, പയ്യാവൂര്‍ 16, ശ്രീകണ്ഠാപുരം നഗരസഭ 4,30, തളിപ്പറമ്പ് നഗരസഭ 30, തലശ്ശേരി നഗരസഭ 18,45, വളപട്ടണം 3 എന്നീ വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആന്തൂര്‍ നഗരസഭ 14, ചെറുപുഴ 17, എരമം കുറ്റൂര്‍ 12, എരഞ്ഞോളി 14, കോട്ടയം മലബാര്‍ 18, മാടായി 17, പന്ന്യന്നൂര്‍ 10, പയ്യാവൂര്‍ 6, തൃപ്പങ്ങോട്ടൂര്‍ 5 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. ചെറുപുഴ 18, എരുവേശ്ശി 1 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

English summary
Woman police officer tests Coronavirus positive in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X