നെൽവയൽ നികത്തുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് കണ്ടങ്കാളിയിൽ അമ്മമാരുടെ പ്രതിഷേധം
തളിപ്പറമ്പ്: നെൽവയൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കണ്ടങ്കാളിയിലെ ജനങ്ങളും പരിസ്ഥിതി പ്രവർത്തകരും നടത്തുന്ന സമരം എൺപത്തിയെന്നാംദിനത്തിലേക്ക് മുന്നേറുന്നു. എന്നാൽ സംസ്ഥാന സർക്കാരോ മറ്റു വകുപ്പുകളോ ഈ സമരം ഇതുവരെയായി കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ ദിവസം പയ്യന്നൂർ കണ്ടങ്കാളിയില്‍ പുഴയോരത്ത് വിശാലമായ നെല്‍വയലും തണ്ണീര്‍ത്തടവും കേന്ദ്രീകൃത പെട്രോളിയം ശാലക്ക് വേണ്ടി വിട്ടു കൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തുന്ന മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകള്‍ കാമ്പയിന്റെ ഭാഗമയി കണ്ടങ്കാളിയിലെ അമ്മമാരുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശമായ തലോത്ത് വയലില്‍ നിന്ന് കണ്ടങ്കാളി പോസ്റ്റോഫീസിലേക്ക് പ്രകടനമായെത്തിയാണ് കൂട്ട കത്തയക്കല് സമരം നടന്നത്. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ലാന്റ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം എൺപത് ദിവസം പിന്നിട്ടു.

കണ്ടങ്കാളിയില്‍ നടന്ന കൂട്ട കത്തയക്കല് സമരം അമ്മമാരായ കുരുടിയാടി മാണിക്കം, തണ്ട്രായി യശോദ, കുരുടിയാടി ശാരദ, റോസലൂക്കോസ്, കെ ശാരദ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്മാന് ടി പി പത്മനാഭന്, ഡോ. ഡി സുരേന്ദ്രനാഥ്, എം.ടി അന്നൂര്‍, ആര് കുഞ്ഞിക്കൃഷ്ണന്, എം കമല, പത്മിനി കണ്ടങ്കാളി, മണിരാജ് വട്ടക്കൊവ്വല്‍, അപ്പുക്കുട്ടന് കാരയില്‍ എന്നിവര്‍ സംസാരിച്ചു.
-
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications