കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെൽവയൽ നികത്തുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് കണ്ടങ്കാളിയിൽ അമ്മമാരുടെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: നെൽവയൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കണ്ടങ്കാളിയിലെ ജനങ്ങളും പരിസ്ഥിതി പ്രവർത്തകരും നടത്തുന്ന സമരം എൺപത്തിയെന്നാംദിനത്തിലേക്ക് മുന്നേറുന്നു. എന്നാൽ സംസ്ഥാന സർക്കാരോ മറ്റു വകുപ്പുകളോ ഈ സമരം ഇതുവരെയായി കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ ദിവസം പയ്യന്നൂർ കണ്ടങ്കാളിയില്‍ പുഴയോരത്ത് വിശാലമായ നെല്‍വയലും തണ്ണീര്‍ത്തടവും കേന്ദ്രീകൃത പെട്രോളിയം ശാലക്ക് വേണ്ടി വിട്ടു കൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തുന്ന മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകള്‍ കാമ്പയിന്റെ ഭാഗമയി കണ്ടങ്കാളിയിലെ അമ്മമാരുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

ശിവസേനക്ക് 2014ൽ വേണ്ടിയിരുന്നത് കോൺഗ്രസ് സഖ്യം പൃഥ്വിരാജ് ചവാൻ, തിരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത്!!ശിവസേനക്ക് 2014ൽ വേണ്ടിയിരുന്നത് കോൺഗ്രസ് സഖ്യം പൃഥ്വിരാജ് ചവാൻ, തിരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത്!!

നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശമായ തലോത്ത് വയലില്‍ നിന്ന് കണ്ടങ്കാളി പോസ്റ്റോഫീസിലേക്ക് പ്രകടനമായെത്തിയാണ് കൂട്ട കത്തയക്കല്‍ സമരം നടന്നത്. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം എൺപത് ദിവസം പിന്നിട്ടു.

protest11-15

കണ്ടങ്കാളിയില്‍ നടന്ന കൂട്ട കത്തയക്കല്‍ സമരം അമ്മമാരായ കുരുടിയാടി മാണിക്കം, തണ്ട്രായി യശോദ, കുരുടിയാടി ശാരദ, റോസലൂക്കോസ്, കെ ശാരദ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ടി പി പത്മനാഭന്‍, ഡോ. ഡി സുരേന്ദ്രനാഥ്, എം.ടി അന്നൂര്‍, ആര്‍ കുഞ്ഞിക്കൃഷ്ണന്‍, എം കമല, പത്മിനി കണ്ടങ്കാളി, മണിരാജ് വട്ടക്കൊവ്വല്‍, അപ്പുക്കുട്ടന്‍ കാരയില്‍ എന്നിവര്‍ സംസാരിച്ചു.

English summary
Woman protest in Kanddankali project and letter to Chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X