വീടുകളിൽ നിന്നും ചെമ്പുകമ്പി മോഷണം: നാടോടി സ്ത്രീ പോലീസ് പരിശോധനയിൽ കുടുങ്ങി
കണ്ണൂർ: പഴയങ്ങാടിയിലെ വീടുകളിൽ നിന്നും ചെമ്പുകമ്പിയും മറ്റു സാധനങ്ങളും മോഷണം നടത്തിയ നാടോടി സംഘത്തിലെ സ്ത്രീ പോലീസ് പരിശോധനയിൽ കുടുങ്ങി. ചെമ്പ് കമ്പിമോഷണം നടത്തിയ തമിഴ്നാട് സ്വദേശിനിയെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കള്ളക്കുറിശിയിലെ രാജാറാമിന്റെ ഭാര്യ പൂവായി (37) യെയാണ് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ കോളോത്ത് നിന്നാണ് സ്ത്രീ പിടിയിലായത്.പട്രോളിംഗിനിടയില്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ടാണ് പോലീസ് വാഹനം നിര്‍ത്തിയത്.ഉടന്‍ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന നാല് പേര് ഓടി രക്ഷപ്പെട്ടു.ഇവരുടെ കൂടെ ഓടി രക്ഷപ്പെട്ട സ്ത്രീയെ പോലീസ് സംഘത്തിലുണ്ടായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സുനിത ഫെര്‍ണാണ്ടസാണ് ഓടിച്ചിട്ട് പിടിച്ചത്.

സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന ചാക്ക് അഴിച്ച് പരിശോധിച്ചപ്പോഴാണ് 35 കിലോ തൂക്കം വരുന്ന ചെമ്പ് പട്ട കണ്ടെത്തിയത്.വയറിംഗ് എര്‍ത്ത് കൊടുക്കുന്നതിനും മിന്നല്‍ രക്ഷാ ചാലകത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള വിലപിടിപ്പുള്ള ചെമ്പുപട്ടയാണ് പിടികൂടിയത്.കൂടാതെ പെയിന്റിംഗിന് ഉപയോഗിക്കുന്ന മൂന്ന് ലിറ്റര്‍ തിന്നറുമുണ്ടായിരുന്നു.
പഴയങ്ങാടി ഭാഗത്ത് താമസിച്ച് ആളുകളില്ലാത്ത വീടുകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തില്‍ പെട്ടതാണ് പൂവായിയെന്ന് പോലീസ് പറഞ്ഞു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.വീട് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന ചെമ്പ് കമ്പി മോഷണം പോയതായുള്ള പരാതികളില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് തമിഴ്നാട് സ്വദേശിനി പിടിയിലായത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications