കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീടുകളിൽ നിന്നും ചെമ്പുകമ്പി മോഷണം: നാടോടി സ്ത്രീ പോലീസ് പരിശോധനയിൽ കുടുങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പഴയങ്ങാടിയിലെ വീടുകളിൽ നിന്നും ചെമ്പുകമ്പിയും മറ്റു സാധനങ്ങളും മോഷണം നടത്തിയ നാടോടി സംഘത്തിലെ സ്ത്രീ പോലീസ് പരിശോധനയിൽ കുടുങ്ങി. ചെ​മ്പ് ക​മ്പി​മോ​ഷ​ണം നടത്തിയ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ ത​മി​ഴ്‌​നാ​ട് ക​ള്ള​ക്കുറിശിയിലെ രാ​ജാ​റാ​മി​ന്‍റെ ഭാ​ര്യ പൂ​വാ​യി (37) യെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി അ​റ​സ്റ്റ് ചെ​യ്ത​ത്.

യുപിയിൽ ബസിന് തീപിടിച്ച് 20 പേരെ കാണാതായി: അപകടം സ്ലീപ്പർ ബസും ട്രക്കുമായി കൂട്ടിയിടിച്ച്!! യുപിയിൽ ബസിന് തീപിടിച്ച് 20 പേരെ കാണാതായി: അപകടം സ്ലീപ്പർ ബസും ട്രക്കുമായി കൂട്ടിയിടിച്ച്!!

കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ കോ​ളോ​ത്ത് നി​ന്നാ​ണ് സ്ത്രീ ​പി​ടി​യി​ലാ​യ​ത്.​പ​ട്രോ​ളിം​ഗി​നി​ട​യി​ല്‍ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​ത് ക​ണ്ടാ​ണ് പോ​ലീ​സ് വാ​ഹ​നം നി​ര്‍​ത്തി​യ​ത്.​ഉ​ട​ന്‍ സ്ത്രീ​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ല് പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​ഇ​വ​രു​ടെ കൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ട സ്ത്രീ​യെ പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സു​നി​ത ഫെ​ര്‍​ണാ​ണ്ട​സാ​ണ് ഓ​ടി​ച്ചി​ട്ട് പി​ടി​ച്ച​ത്.

robbery-157868

സ്ത്രീ​യു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ചാ​ക്ക് അ​ഴി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 35 കി​ലോ തൂ​ക്കം വ​രു​ന്ന ചെ​മ്പ് പ​ട്ട ക​ണ്ടെ​ത്തി​യ​ത്.​വ​യ​റിം​ഗ് എ​ര്‍​ത്ത് കൊ​ടു​ക്കു​ന്ന​തി​നും മി​ന്ന​ല്‍ ര​ക്ഷാ ചാ​ല​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വി​ല​പി​ടി​പ്പു​ള്ള ചെ​മ്പു​പ​ട്ട​യാ​ണ് പി​ടി​കൂ​ടി​യ​ത്.​കൂ​ടാ​തെ പെ​യി​ന്‍റിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്ന് ലി​റ്റ​ര്‍ തി​ന്ന​റു​മു​ണ്ടാ​യി​രു​ന്നു.

പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്ത് താ​മ​സി​ച്ച് ആ​ളു​ക​ളി​ല്ലാ​ത്ത വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ല്‍ പെ​ട്ട​താ​ണ് പൂ​വാ​യി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.​വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ചെ​മ്പ് ക​മ്പി മോ​ഷ​ണം പോ​യ​താ​യു​ള്ള പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി പി​ടി​യി​ലാ​യ​ത്.

English summary
Woman trapped in police inspection over robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X