കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലാതായി: വിമർശനവുമായി മുല്ലപ്പള്ളി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: എല്ലാ ദിവസവും സ്ത്രീകള്‍ പീഡനത്തിന് ഇരയാവുകയാണെന്നും രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തും സ്ത്രീ സുരക്ഷയില്ലാതായിരിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകം ചുറ്റുന്ന തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉന്നാവ് കേസ്; ദില്ലിയിൽ നടന്ന പ്രതിഷേധ റാലിക്കിടെ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചുഉന്നാവ് കേസ്; ദില്ലിയിൽ നടന്ന പ്രതിഷേധ റാലിക്കിടെ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കേരള ബാങ്ക് പ്രഖ്യാപനം നടത്തിയത് ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കേണ്ടതാണ്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നടപടിയാണ് ഇതിനു പിന്നിലുള്ളത്. അത് തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ. സഹകരണ മേഖല മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ കേരള ബാങ്ക് പ്രഖ്യാപനം അത്തരം മുന്നേറ്റങ്ങളെ തകര്‍ക്കുന്നതിനു വേണ്ടിയേ ഉപകരിക്കുകയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally

ദുര്‍ബല ശേഷി മാത്രമേ കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് ഉള്ളൂവെന്നും അവരെ നേരിടാന്‍ ലോക്കല്‍ പോലീസ് മതിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ലതിക സുഭാഷ്, സി.ഇഫ്തിക്കറുദ്ദീന്‍, പിഎം ബാബുരാജ്, പിഐ ജേക്കബ്‌സണ്‍ സംസാരിച്ചു.

English summary
Women is not safe in our country, says Mullappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X