കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണ്‍ലൈന്‍ തട്ടിപ്പ്: കണ്ണൂരിൽ വീട്ടമ്മയ്ക്കു് നഷ്ടമായത് ലക്ഷങ്ങള്‍, ആവശ്യപ്പെട്ടത് ഇന്റസ്റ്റഗ്രാമിൽ!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ലക്ഷങ്ങള്‍ നഷ്ടമായതായി വീട്ടമ്മയുടെ പരാതി. പെരുമ്പടവ് സ്വദേശിനി ജാന്‍സി സണ്ണി (44) യാണ് ആലക്കോട് പൊലിസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട സുഹൃത്ത് സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും അതിന്റെ പാര്‍സല്‍ ചിലവായി മുപ്പതിനായിരം രൂപ ഫെഡറല്‍ ബാങ്ക് ദില്ലി അക്കൗണ്ടിലേക്ക് അയക്കണമെന്നും ജാന്‍സിയെ അറിയിക്കുകയായിരുന്നു.

തളിപ്പറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി: ഒന്‍പതു പേര്‍ക്ക്തളിപ്പറമ്പില്‍ പരുക്കേറ്റു, തളിപ്പറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി: ഒന്‍പതു പേര്‍ക്ക്തളിപ്പറമ്പില്‍ പരുക്കേറ്റു,

ഇതു പ്രകാരം കഴിഞ്ഞ മാസം 23 ന് തുക അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം സമ്മാനം ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നും അതില്‍ ഇംഗ്ലïിലെ കറന്‍സി ഉള്ളത് കൊï് ഇന്‍കം ടാക്‌സ് പിടിച്ചതിനാല്‍ തൊണ്ണൂറ്റിയയ്യായിരം രൂപ വീണ്ടും അടക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തുകയും മറ്റൊരു അക്കൗണ്ടിലേക്ക് ഇവര്‍ അയച്ചു കൊടുത്തു. സമ്മാന തുകയായ പൗണ്ട് ഇന്ത്യന്‍ രൂപയായി കണ്‍വേര്‍ട്ട് ചെയ്യാന്‍ ഒരുലക്ഷത്തി എണ്‍പത്തിയയ്യായിരം രൂപകൂടി ഉടന്‍ അയക്കണമെന്ന് വീണ്ടും സന്ദേശം എത്തി.

onlinefraud-1

തൊട്ടടുത്ത ദിവസം തന്നെ അതും നല്‍കി. തുടര്‍ന്ന് വീണ്ടും രണ്ടേമുക്കാല്‍ ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതാണ് സംശയത്തിനിടയാക്കിയത്. ഇതോടെ ഭര്‍ത്താവിനോട് കാര്യം തുറന്നു പറഞ്ഞ ജാന്‍സി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുകെ സ്വദേശിയായ ഡോ. റൊണാള്‍ഡ് പാട്രിക്ക് എന്നാണ് തന്റെ പേരെന്ന് അയാള്‍ വെളിപ്പെടുത്തിയതായി വീട്ടമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആലക്കോട് എസ്ഐ എംകെ ഷീജുവിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

English summary
Women losses lakhs in Online fruad from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X