കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാമതിലില്‍ പങ്കെടുത്തില്ല, തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് പുറത്താക്കിയെന്ന് സ്ത്രീകള്‍

  • By Desk
Google Oneindia Malayalam News

മയ്യില്‍: വനിതാ മതിലില്‍ പങ്കെടുത്താതിരുന്നതിനാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി നിക്ഷേധിച്ചെന്ന് സ്ത്രികള്‍. മയ്യില്‍ പഞ്ചായത്തിലെ കയരളം മേച്ചേരിയിലാണ് തൊഴില്‍ നിക്ഷേധിച്ചതെന്ന് രാതിയുമായി സ്ത്രീകളെത്തിയത്. 30 സ്ത്രീകളാണ് തൊഴില്‍ നല്കാതെ തിരിച്ചയച്ചെതെന്ന് പറയുന്നു. ജനുവരി ഒന്നിന് സിപിഎം നേതൃത്വത്തില്‍ നടത്തിയ വനിതാമതിലില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല ഇതിനാലാണ് തൊഴില്‍ നഷ്ടമായതെന്നാണ് സ്ത്രീകള്‍ ആരോപിക്കുന്നത്.

ഇതേകുറിച്ച് പഞ്ചായത്തോഫിസില്‍ അന്വേഷിച്ചപ്പോള്‍ പുതിയ ഹാജര്‍പട്ടിക ബ്ലോക്ക് പഞ്ചായത്തില്‍ നിന്നെത്താത്തതിനാലാണ് തൊഴില്‍ ലഭിക്കാത്തതെന്ന് ആണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. എന്നാല്‍ തൊഴിലാളികളാണ് ഈ വിശദീകരണത്തില്‍ തൃപ്തരായിരുന്നില്ല. പ്രതിഷേധിച്ച ഇവര്‍ കലക്ടര്‍ക്ക് പരാതി നല്കുമെന്ന് അറിയിച്ചു.

womanswall-

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്നവരെല്ലാം വനിതാമതിലില്‍ പങ്കെടുക്കണെമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. 30 തൊഴിലാളികള്‍ ഇതില്‍ പങ്കെടുത്തില്ലെന്നും അതിനാലാണ് തൊഴില്‍ നഷ്ടമായതെന്ന് തൊഴിലാളികള്‍ പറയുന്നു. പഞ്ചായത്തില്‍ നിന്ന് വനിതമാമതിലില്‍ പങ്കെടുക്കാത്തവര്‍ക്കായി തൊഴിലുറപ്പ്ിലെ തൊഴില്‍ അനുവദിക്കോണ്ടെന്നാണ് തീരുമാനമെന്ന് വാര്‍ഡ് ചുമതലയുള്ളയാള്‍ അറിയിച്ചതായി തൊഴിലാളികള്‍ പറയുന്നു.

English summary
Women lost job in MGNREA because they are not participate in Womens wall organised by Kerala Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X