പയ്യന്നൂരിനെ നടുക്കി ഭര്‍തൃമതിയുടെ കൊലപാതകം, ആസൂത്രിതമെന്ന് പോലീസ്
പയ്യന്നൂര്‍: പയ്യന്നൂര്‍ കാങ്കോല്‍ ഗ്രാമത്തെ നടുക്കി അരുംകൊല. ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്തുകൊന്ന സംഭവത്തിന്റെ ഞെട്ടല്‍ ഇനിയും വിട്ടുമാറാതെ തരിച്ചു നില്‍ക്കുകയാണ് കാങ്കോല്‍ വെമ്മരടി കുടികോളനിയും സമീപ പ്രദേശങ്ങളും. വെമ്മരടി കുടി കോളനിക്കാര്‍ ബുധനാഴ്ച്ച ഉച്ചവരെ നല്ല സന്തോഷത്തിലായിരുന്നു. ഇവിടെയുളള ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തുവരികയായിരുന്നു എല്ലാവരും. ഉച്ചയോടെയാണ് കൊല്ലപ്പെട്ട മയ്യില്‍ പെരുമാച്ചേരിയിലെ തയ്യില്‍ വളപ്പിലെ വെളളക്കുടിയില് വി.കെ പ്രസന്ന (32) ഭര്‍തൃവീട്ടിലെത്തിയത്.
ഇതറിഞ്ഞ ഭര്‍ത്താവ് പളളിക്കുടിയില് ഷാജി(35) വിവാഹവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് ഭാര്യ എത്തിയപ്പോള്‍ വഴക്കുണ്ടാക്കുകയും ഇരുമ്പ് കമ്പികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയതിനു ശേഷം സര്‍ജിക്കല്‍ കത്തിക്കൊണ്ടു തലയറുത്ത് കൊല്ലുകയുമായിരുന്നു.ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാടിനെനടുക്കിയ സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജനിഷ, ഒന്നാംക്ളാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിവ് ശിവ, അങ്കണവാടി വിദ്യാര്‍ത്ഥി ശിവദര്‍ശിഖ് എന്നിവരാണ് ഇവരുടെ മക്കള്‍.

പ്രസന്ന കൊല്ലപ്പെട്ട വിവരം അവരുടെ സ്വദേശമായ പെരുമാച്ചേരി ഗ്രാമത്തെയും നടുക്കിയിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പാണ് പ്രസന്നയെ ഷാജി ഇവിടെ നിന്നും വിവാഹം കഴിച്ചു കൊണ്ടു പോയത്. ബുധനാഴ്ച്ച രാവിലെ ഭര്‍തൃവീട്ടിനു സമീപത്തെ ഒരുവിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ പ്രസന്ന ഇനി തിരിച്ചുവരില്ലെന്ന നടുക്കുന്ന സത്യത്തിന്മുന്പില് തളര്‍ന്നിരിക്കുകയാണ് അമ്മയും സഹോദരനും. പിണങ്ങികഴിയുന്ന ഇവരുടെ വിവാഹബന്ധം വേര്‍പെടുത്തലുമായി ബന്ധപ്പെട്ടു കണ്ണൂര്‍ കുടുംബകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച്ച പെരുമാച്ചേരിയിലെ വീട്ടിലെത്തിയ ഷാജി മൂന്നുമക്കള്‍ക്കും ചോക്ളേറ്റും മറ്റും നല്‍കിയിരുന്നു.
ഇതിനിടെയില്‍ പ്രസന്നയും ഷാജിയും തമ്മില്‍ വാക്തര്‍ക്കം നടന്നതായി പരിസര വാസികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പയ്യന്നൂരിലെ ഒരു ഷോപ്പില്‍ ജോലി ചെയ്തിരുന്ന പ്രസന്ന സംഭവദിവസം അവിടെ നിന്നും അവധിയെടുത്ത്മൂത്തരണ്ടുമക്കളെ ചെക്കിക്കുളം രാധാകൃഷ്ണ യു.പി സ്കൂളില്‍ യാത്രയാക്കി ഇളയകുട്ടിയെ തൈലവളപ്പ് അങ്കണവാടിയിലുമെത്തിച്ചു രാവിലെ പത്തുമണിയോടെയാണ് വീട്ടില്‍ നിന്നുമിറങ്ങിയത്. പ്രസന്നയുമായി പിണങ്ങിയ കാങ്കോലിലെ വെമ്മരടി കോളനിയിലെ ഷാജി ഒരു ഒരാഴ്ച്ച മുന്പ്പരാതിയുമായി മയ്യില്‍ പൊലിസ് സ്റ്റേഷനിലെത്തിയിരുന്നു.
കുടുംബകോടതിയില്‍ പരസ്പരം വിട്ടുപിരിയുന്നതിനായി നല്കിയ കേസിന്റെ വിശദാംശങ്ങളും വിവരങ്ങളും ഇയാള്‍ പൊലിസിന് കൈമാറിയിരുന്നു. പ്രസന്നയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഇയാള്‍ ഉന്നയിച്ചതെന്നും എന്നാല്‍ ഒന്നിനും ഒരു വ്യക്തത വരുത്താത്തതിനാല്‍ നടപടിയെടുത്തിട്ടില്ലെന്നും മയ്യില്‍ പൊലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.പി സുമേഷ് പറഞ്ഞു.പക്ഷെ ഒരുവീഴ്ച്ചയില് ഷാജിയുടെ കൈയ്യിന്റെ എല്ലുപൊട്ടിയതോടെ ആഘോഷങ്ങളും കളിചിരികളും ഈ വീട്ടില്‍ നിന്നും അകന്നു തുടങ്ങി. പൊട്ടിയ എല്ലിന്റെ ഭാഗം ചികിത്സാ പിഴവുമൂലം ഉളളിലകപ്പെട്ടു. ഇതോടെ ഷാജിക്ക് തൊഴില്‍ ചെയ്യാനാകാതെയായി.
അതോടെവീട്ടില് പട്ടിണിയും പരിവട്ടങ്ങളും കുടുംബകലഹവുമുണ്ടായി. നാട്ടുകാരും ബന്ധുക്കളും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും പൂര്‍ണമായി ഫലം കണ്ടില്ല. ഷാജിയെടുത്ത വായ്പകള്‍ ജപ്തിയിലേക്കും നീങ്ങി. ഇതോടെ പ്രസന്നയും മൂന്ന് മക്കളും അവരുടെ വീട്ടിലേക്കും പോയി. ഷാജി പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ തനിച്ചായി. വീടുപൂര്ത്തിയാക്കാനുളള ടൈല്‍സും ജനല്ചട്ടങ്ങളും പൂഴിയുമെല്ലാം വീട്ടുമുറ്റത്തുണ്ട്. എപ്പോഴെങ്കിലും ഇവരുടെ പിണക്കം തീരുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുകുടുംബങ്ങളും.അറസ്റ്റിലായ ഷാജിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications