കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂള്‍ ബസ് ദേഹത്ത് കയറി മരിച്ച വര്‍ക്ക് ഷോപ്പ് തൊഴിലാളിക്ക് നാടിന്റെ അന്ത്യാഞ്ജലി

Google Oneindia Malayalam News

കണ്ണൂര്‍:ബസ് ദേഹത്ത് കയറി മരിച്ച വർക്‌ഷോപ് ജീവനക്കാരൻ ജിബിന്‍ ദേവിന്റെ മൃതദേഹം പൊതുദർശനത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കൾ അടക്കം നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.

ചക്കരക്കല്‍ ചൂളയില്‍ ഇന്നലെയായിരുന്നു നാടിനെ നടുക്കിയ അപകടം. സ്‌കൂള്‍ സ്കൂൾ ബസിന്റെ അടിയിൽ കിടന്ന് ജോലി ചെയ്യവെ ബസ് മുന്നോട്ട് നീങ്ങി ദേഹത്ത് കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജിബിൻ ദേവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

 murder-1659930554.jpg -Pro

ചൂളയിലെ ടി.പി.ഇലക്ട്രിക്കല്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായിരുന്നു ജിബിൻ ദേവ് നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ചക്കരക്കൻ ചൂളയിലെ കിഴക്കെ കണ്ണോത്ത് ഹൗസിൽ ദേവൻ, വനജ ദമ്പതികളുടെ മകനാണ് ജിബിൻ ദേവ്. വർഷ ഏക സഹോദരിയാണ്.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രന്‍ കല്ലാട്ട്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരന്‍, വാര്‍ഡ് മെമ്പര്‍ എം.വി. അനില്‍കുമാര്‍, സി പി ഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ബാബുരാജ്, എം. ഷാജര്‍, ചക്കരക്കല്‍ ലോക്കല്‍ സെക്രട്ടറി എം.കെ.മോഹനന്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ എം.കെ. മോഹനന്‍, കെ.സി. മുഹമ്മദ് ഫൈസല്‍, മണ്ഡലം പ്രസിഡന്റ് എം. സുധാകരന്‍, ബിജെപി നേതാവ് കെ.പി.ഹരീഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.പ്രദിപന്‍, സെക്രട്ടറി എം.കെ.നസീര്‍, സമിതി യൂണിറ്റ് സെക്രട്ടറി ബി. സുഭാഷ് സിഐടിയു നേതാക്കളായ കെ.ബഷീര്‍, പി ചന്ദ്രന്‍ ആട്ടോമൊബെല്‍ അസോസിയേഷന്‍ വര്‍ക്ക്‌ഷോപ്പ്‌കേരള (അഅണഗ ) സംസ്ഥാന ജോ: സെക്രട്ടറി റെന്നി കെ മാത്യു, ജില്ലാ നേതാക്കളായ രത്‌നദാസ് ,സി.എഫ്.രാജു, സുനില്‍ തലശ്ശേരി, സണ്ണി മാത്യു എന്നിവര്‍ വീട്ടിലെത്തി അന്ത്യാഞ്ജ്‌ലി അര്‍പ്പിച്ചു.

Recommended Video

cmsvideo
ചാക്കോച്ചന് കട്ട സപ്പോര്‍ട്ട്, കമ്മികളെ കണ്ടം വഴി ഓടിക്കോ | *Politics

English summary
workshop worker jibin dev who died after being hit by a school bus cremated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X