ജനസേവന കേന്ദ്രത്തിലേക്കുള്ള വഴി ചളിക്കുണ്ടായി മാറി; തെന്നി വീണ് ഉപഭോക്താക്കൾ
മട്ടാഞ്ചേരി: നഗരസഭയുടെ ജന സേവന കേന്ദ്രത്തിലേക്ക് കടക്കാൻ കഴിയാതെ ഉപഭോക്താക്കൾ വലയുന്നു.ഫോർട്ടുകൊച്ചി നഗരസഭ സോണൽ ആഫീസിന് സമീപത്തെ ജന സേവന കേന്ദ്രത്തിലേക്കുള്ള വഴി ചെളിക്കുണ്ടായി മാറിയതാണ് വിവിധ ആവശ്യങ്ങൾക്കെത്തുന്നവരെ വലക്കുന്നത്. തിങ്കളാഴ്ച സേവന കേന്ദ്രത്തിലേക്ക് വന്ന സ്ത്രീകളിൽ ചിലർ തെന്നി വീണത് പ്രതിഷേധത്തിനിടയാക്കി.
സമീപത്തെ സോണൽ ആഫീസിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്.ഇതിന്റെ ഭാഗമായി ഇവിടെ നിന്നും എടുത്ത മണ്ണ് ജന സേവന കേന്ദ്രത്തിന്റെ മുൻവശം കുന്നു പോലെ കൂട്ടിയിട്ടിരിക്കയാണ് .മഴ പെയ്തതോടെ ഈ മണ്ണ് ചെളിയായി മാറി. പരിസരം മുഴുവൻ ചെളി നിറഞ്ഞു .

സോണൽ ആഫീസിനും, കുടുംബശ്രീ ആഫീസിനും മധ്യത്തിലാണ് സേവന കേന്ദ്രം. ആയത് കൊണ്ട് തന്നെ ഇവിടെ തിരക്കും ഏറെയാണ്. എന്നാൽ കേന്ദ്രത്തിലേക്ക് കയറാനാവാതെ വലയുകയാണ് നാട്ടുകാർ. നഗരസഭയുടെ സോണൽ ആഫീസ് താൽക്കാലികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് സേവന കേന്ദ്രവും മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .












Click it and Unblock the Notifications