കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യാക്കൂബ് വധം: അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും, വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11പ്രതികളെ വെറുതെ വിട്ടു!!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: ഇരിട്ടി കീഴൂരിലെ കോട്ടക്കുന്ന് കാണിക്കല്‍ സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായ യാക്കൂബിനെ(24)നെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. ജില്ലാ അഡീഷണല്‍ കോടതി(രണ്ട്) ജഡ്ജ് ആര്‍.എല്‍ ബൈജു ആണ് കേസില്‍ ശിക്ഷ വിധിച്ചത്.

<strong>മോദിയെ തടയാൻ കോൺഗ്രസിന് പ്ലാൻ ബി, രാഹുൽ ഗാന്ധി കേന്ദ്രത്തിൽ പരീക്ഷിക്കുക കർണാടക മോഡൽ!</strong>മോദിയെ തടയാൻ കോൺഗ്രസിന് പ്ലാൻ ബി, രാഹുൽ ഗാന്ധി കേന്ദ്രത്തിൽ പരീക്ഷിക്കുക കർണാടക മോഡൽ!

കീഴൂര്‍ മീത്തലെ പുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ (48), സഹോദരന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), തില്ലങ്കേരി ഊര്‍പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48), കീഴൂര്‍പുന്നാട് കാറാട്ട് ഹൗസില്‍ പി. കാവ്യേഷ് (40) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ രണ്ടു വര്‍ഷം അധികതടവ് അനുഭവിക്കേണ്ടി വരും.

Yaccob

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11 പേരെ കോടതി വെറുതെ വിട്ടയച്ചു. മീത്തലെ പുന്നാട് മായാ നിയവാസില്‍ പന്ന്യോടന്‍ ജയകൃഷ്ണന്‍ (39), പുന്നാട് കുറ്റിയാടന്‍ ഹൗസില്‍ ദിവാകരന്‍(59), കോട്ടത്തെക്കുന്ന് സിന്ധുനിലയത്തില്‍ എസ്.ടി സുരേഷ് (48), സഹോദരന്‍ സജീഷ് (37), കീഴൂര്‍ പാറങ്ങാട്ടെപ്പള്ളി ആശാരി വീട്ടില്‍ പി.കെ പവിത്രന്‍(48), തില്ലങ്കേരി കാരക്കുന്നുമ്മല്‍ വീട്ടില്‍ കെ.കെ പപ്പന്‍ എന്ന പത്മനാഭന്‍(36), കീഴൂര്‍ ഇല്ലത്തു മൂലയിലെ പുത്തന്‍ വീട്ടില്‍ മാവില ഹരീന്ദ്രന്‍ (56), കല്ലങ്ങോട്ടെ ചാത്തോത്തു വീട്ടില്‍ കൊഴുക്കുന്നോല്‍ സജീഷ് (36), പാറങ്ങോട്ടെ അജിഷ നിവാസില്‍ വള്ളി കുഞ്ഞിരാമന്‍(57), കീഴൂരിലെ കെ.വി ബാബു(38) എന്നിവരാണ് കോടതി വിട്ടയച്ച മറ്റു പ്രതികള്‍.

2006 ജൂണ്‍ 13നു രാത്രി കോട്ടത്തെക്കുന്നിലെ ബാബുവിന്റെ വീട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം ബോംബെറിയുകയായിരുന്നു. സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകനു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരിട്ടി സി.ഐയായിരുന്ന ഇപ്പോഴത്തെ നാദാപുരം ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമാണ് കേസന്വേഷിച്ചു മുഴുവന്‍ പ്രതികളെയും പിടികൂടിയത്. കേസില്‍ വത്സന്‍ തില്ലങ്കേരി 14ാം പ്രതിയായിരുന്നു. കേസില്‍ മൊത്തം 16 പ്രതികളാണുണ്ടായിരുന്നത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി വീനീഷയാണ് കോടിതിയില്‍ ഇന്നലെ ഹാജരായത്.

English summary
Yacob murder case; 11 RSS workers were acquitted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X