കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റുകൾക്ക് പണിയുമായി യതീഷ്ചന്ദ്ര വരുന്നു: തുടക്കം കണ്ണൂരിൽ നിന്നെന്ന് തുറന്ന് പറഞ്ഞ് എസ്.പി

മാവോയിസ്റ്റുകൾക്ക് പണിയുമായി യതീഷ്ചന്ദ്ര വരുന്നു: തുടക്കം കണ്ണൂരിൽ നിന്നെന്ന് തുറന്ന് പറഞ്ഞ് എസ്പി!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിന്റെ മലയോര മേഖലകളിൽ വിഹരിക്കുന്ന മാവോയിസ്റ്റുകളെ പൂട്ടാനുറച്ച് ജില്ലാ പൊലിസ് മേധാവി യതീഷ്ചന്ദ്ര കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ണൂർ. വയനാട് ജില്ലാ അതിർത്തിയായ കൊട്ടിയൂരിൽ വിഹരിക്കുന്ന മാവോയിസ്റ്റുകളെ പിടികൂടുന്നതിനാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പദ്ധതിയൊരുങ്ങുന്നത്. ഇതിനായി സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡിന്റെ സഹായവും തേടും. മലയോരത്ത് താമസിക്കുന്ന ആദിവാസികളടക്കമുള്ള മറ്റു ജനവിഭാഗങ്ങളുടെ വിശ്വാസം നേടിയതിനു ശേഷമാണ് പദ്ധതി നടപ്പിലാക്കുക.

പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു; കേരളത്തിൽ മുസ്ലിം വോട്ടിനായുള്ള ഏറ്റുമുട്ടൽപ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു; കേരളത്തിൽ മുസ്ലിം വോട്ടിനായുള്ള ഏറ്റുമുട്ടൽ

കഴിഞ്ഞ ദിവസം ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തിയതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ പൊലീസ് ചീഫ് യതീഷ് ചന്ദ്ര അമ്പായത്തോട്ടിലും മേലെ പാൽച്ചുരം കോളനിയിലും സന്ദർശനം നടത്തിയിരുന്നു. ഇരിട്ടി എഎസ്പി ആർ ആനന്ദ്, കേളകം എസ് ഐ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തോടൊപ്പമായിരുന്നു എസ്പിയുടെ സന്ദർശനം. മാവോയിസ്റ്റ് വേട്ടക്കായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള ആലോചനയുണ്ടെന്നും പൊതുജനങ്ങളുടെ സഹായം പൊലീസിനുണ്ടെന്നും ജനങ്ങൾ തത്സമയം പ്രതികരിക്കാത്തത് ഭയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകൾ വന്ന വിവരം പോലീസിന് ലഭിക്കുന്നത് ജനങ്ങളുടെ പിന്തുണ കൊണ്ടാണ്.

yatheeshchandra-157

ജനാധിപത്യം നിലനിൽക്കുന്നത് കൊണ്ടാണ് പൊതുജനങ്ങൾക്ക് പ്രതികരിക്കാനുള്ള അവസരം ലഭിക്കുന്നത്. മാവോയിസ്റ്റുകൾ ആഗ്രഹിക്കുന്നത് ജനാധിപത്യ ഭരണഘടന തന്നെ വേണ്ടെന്നാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സായുധരായ നാലംഗ മാവോയിസ്റ്റ് സംഘം അമ്പായത്തോട് ടൗണിൽ എത്തി പോസ്റ്റർ പതിക്കുകയും ലഘുലേഖകൾ വിതരണം ചെയ്ത് മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.

English summary
Yatheesh Chandra starts operation to remove maoist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X