'ഏത്തമിടീക്കൽ നടപടി തെറ്റിപ്പോയി, ക്ഷമിക്കണം': മനുഷ്യാവകാശ കമ്മിഷന് മുന്നിൽ പൊലീസ്
കണ്ണൂർ: ലോക്ക്ഡൗണിനിടെ നിയമലംഘനം നടത്തിയവരെ ഏത്തമീടിപ്പിച്ച നടപടി തെറ്റാണെന്ന് സമ്മതിച്ച് പൊലീസ്. കൊവിഡ് നിയന്ത്രണം പാലിക്കാതിരുന്നതിന്റെ പേരിൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയാണ് ഏത്തമീടിക്കൽ നടത്തിയത്. ഈ നടപടി തെറ്റായിപ്പോയി എന്നാണ് മനുഷ്യവകാശ കമ്മിഷനെ പൊലീസ് അറിയിച്ചത്. ഏത്തമീടിപ്പിച്ച സംഭവം വാർത്തകളിൽ ഇടം നേടിയിരുന്നു.
മാധ്യമ വാർത്തകളെ തുടർന്ന് വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു. തുടർന്ന് സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് ക്ഷമാപണവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. 2020 മാർച്ച് 22നാണ് സംഭവം നടക്കുന്നത്. വളപട്ടണത്തു തയ്യല്‍ക്കടയ്ക്കു സമീപം നിന്നവരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തെറ്റിച്ചു എന്നാരോപിച്ച് ജില്ലാ പൊലീസ് മേധാവി ഏത്തമിടീപ്പിക്കുകയായിരുന്നു.

രോഗവ്യപന സാധ്യതയുള്ളതിനാലാണ് മാനദണ്ഡങ്ങൾ ലംഘിച്ചവരെ ഏത്തമീടിപ്പിച്ചതെന്നും നല്ല ഉദ്ദേശ്യത്തില്‍ ചെയ്‌തതാണെങ്കിലും നടപടി തെറ്റായെന്നും വീഴ്‌ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി അഭ്യര്‍ഥിച്ചു. ജനം നിയമലംഘനം നടത്തിയാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചാൽ മതിയെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവില്‍ പറയുന്നു. കേസുകളിൽ തുടർനടപടികൾ സ്വീകരിക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതികളാണ് ശിക്ഷ നടപ്പാക്കേണ്ടതെന്നും കേസിലെ പ്രതികൾക്ക് പൊലീസ് ശിക്ഷ നൽകുന്നത് ശരിയല്ലെന്നും ഉത്തരവിൽ പറയുന്നു. കൊവിഡ് വ്യാപനം തടയുന്നതിനുള്ള പൊലീസിന്റെ സേവനം അഭിനന്ദീര്‍ഹമായിരുന്നുവെന്നും ഉത്തരവിലുണ്ട്.
സംഭവം അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ മാത്രമാണ് പൊലീസിന് ബാധ്യതയുള്ളത്, അല്ലാതെ സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന് ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിട്ടിരുന്നു.അന്നത്തെ എസ് പിയുടെ നിർദ്ദേശാനുസരണം ഏത്തമിട്ടവർ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് ഡിജിപി അന്വേഷിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്‌ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ഉത്തരവ്.
കൊവിഡ് കാലത്തെ പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും മഹത്തായ സേവനം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലും ഏതൊരു സാഹചര്യത്തിലും പൊലീസ് നിയമലംഘനം നടത്തരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിന് അധികാരമുണ്ട്. എന്നാൽ, ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാൻ പൊലീസിന് അധികാരമില്ലെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications