കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളത്തിലിറങ്ങി യതീഷ്ചന്ദ്ര: കൊടും ചൂടിലും പൊടിയിലും നടുറോഡിലും പോലീസിനെ നയിക്കാൻ എസ്പി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ കരുത്തറിയിച്ച് പോലീസ് മേധാവി യതീഷ് ചന്ദ്ര. രാഷ്ട്രീയ സംഘർഷം കൊടുമ്പിരി കൊള്ളുമ്പോൾ നിഷ്പക്ഷമായി പോലീസിന്റെ കർത്തവ്യം കൃത്യമായി ചെയ്ത ഉദ്യോഗസ്ഥരും കണ്ണൂരിന്റെ ചരിത്രത്തിലുണ്ട്. രാഷ്ട്രീയപരമായും സാമൂഹികപരമായും ഏറെ നിർണായകമാണ് കണ്ണൂർ. മുഖ്യമന്ത്രിയടക്കം നാല് മന്ത്രിമാരുടെ ജില്ല കൂടിയാണ് കണ്ണൂർ. കേരളം ഭരിക്കുന്ന പാർട്ടിയുടെ ഈറ്റില്ലവും ഈ കടന്നൽകൂട്ടിലേക്കാണ് കേരളം മുഴുവൻ അറിയുന്ന യതീഷ് ചന്ദ്രയെ പിണറായി സർക്കാർ നിയോഗിക്കുന്നത്.

മഹാരാഷ്ട്രയില്‍ 'രാഷ്ട്രപതി ഭരണം'; ജനക്കൂട്ടമെത്തിയതില്‍ വന്‍ ഗൂഢാലോചന, റെയില്‍വെക്കും പങ്കുണ്ടോ?മഹാരാഷ്ട്രയില്‍ 'രാഷ്ട്രപതി ഭരണം'; ജനക്കൂട്ടമെത്തിയതില്‍ വന്‍ ഗൂഢാലോചന, റെയില്‍വെക്കും പങ്കുണ്ടോ?

വൈപ്പിനിലെ എൽപിജി പ്ലാന്റിനെതിരായ സമരത്തിനിടെ കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെ പൊതിരെ തല്ലി കുപ്രസിദ്ധി നേടിയ ഉദ്യോഗസ്ഥനായാണ് യതീഷ്ചന്ദ്രയെ കേരളം അറിഞ്ഞു തുടങ്ങിയത്. മനുഷ്യാവകാശ കമ്മിഷനിൽ നിന്നും ഇതിന് കടുത്ത തിരിച്ചടി നേരിടണ്ടിവന്നതും വാർത്തയായി. എന്നാൽ ശബരിമല വിഷയം കത്തിനിൽക്കെ ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ പൊൻ രാധാകൃഷ്ണനെയും സംഘത്തെയും തടഞ്ഞതോടെ യതീഷ് ചന്ദ്ര വീണ്ടും വാർത്തകളിലിടം നേടി. ഇതിന് പിന്നാലെയാണ് കൊച്ചിയിൽ നിന്നും കണ്ണൂരിലേക്ക് യതീഷ് ചന്ദ്രയ്ക്ക് വഴി തെളിഞ്ഞത് വഴി തുറന്നത്. പതിവുപോലെ വന്നു കയറിയതും വിവാദങ്ങളോടെയായിരുന്നു. ലോക്ക് ഡൗൺ ലംഘിച്ചു പുറത്തിറങ്ങിയവരെ ഏത്തമിടിച്ച സംഭവത്തിൽ അതിരൂക്ഷമായ എതിർപ്പാണ് യതീഷ് ചന്ദ്രയ്ക്ക് നേരിടേണ്ടി വന്നത്.

yathishchandra1-

എന്നാൽ അഴീക്കലിൽ റോഡിലിറങ്ങിയവരെ ഏത്തമിടീപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയെ പൂർണമായും സംരക്ഷിച്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്യാതെ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ റിപ്പോര്‍ട്ട് വന്നത്. കൊവിഡ് പ്രതിരോധനിര്‍ദേശങ്ങള്‍ പാലിക്കാതെ കൂട്ടംകൂടി നിന്നവരെ, മുന്നറിയിപ്പെന്ന നിലയില്‍ വ്യായാമം ചെയ്യിപ്പിച്ചതാണെന്ന യതീഷ് ചന്ദ്രയുടെ വിശദീകരണ റിപ്പോര്‍ട്ടാണ് ഡിജിപി ആഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്തക്ക് കൈമാറിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഉടനെ നടപടി വേണ്ടെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് സൂചന. അഴീക്കലിലെ ഒരു കടയ്ക്ക് മുന്നില്‍ കൂട്ടം കൂടിനിന്ന മൂന്നുപേരെയാണ് എസ്പി ഏത്തമിടീപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും പൊലിസ് വ്യായാമം ചെയ്യിക്കുകയാണെന്ന

കണ്ണില്‍ പൊടിയിടുന്ന റിപ്പോര്‍ട്ടാണ് യതീഷ് ചന്ദ്രയുടെ വിശദീകരണമെന്ന നിലയില്‍ ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. എന്നാൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടെ ഏത്തമിടിച്ച യതീഷ് ചന്ദ്രയുടെ നടപടി വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചിരുന്നു. കേരളത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത പ്രവൃത്തിയെന്നു വിശേഷിപ്പിച്ചായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഏത്തമിടീക്കലിനെ തള്ളിപ്പറഞ്ഞത് . തുടക്കത്തിൽ അൽപ്പം തിരിച്ചടിയേറ്റെങ്കിലും പോലീസ് സേനയുടെ ആത്മവിശ്വാസം കൂട്ടാൻ കഴിഞ്ഞ പോലീസ് മേധാവികളാലൊരാളായിട്ടാണ് യതീഷ് ചന്ദ്ര ഇപ്പോൾ മാറിയിട്ടുള്ളത്.

ലോക്ക് ഡൗൺ നിയമങ്ങൾ കണ്ണൂരിൽ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്നത് രാപ്പകൽ പൊലിസ് സേനയുടെ കൂടെ കൈമെയ് മറന്ന് പ്രവർത്തിക്കുന്ന എസ്പിയുടെ ഊർജസ്വലത തന്നെയാണ്. പൊരിവെയിലെത്ത് സാധാരണ പൊലിസുകാരെപ്പോലെ നടുറോഡിൽ ജനങ്ങളെ കോവിഡിന്റെ വിപത്തിനെതിരെ ബോധവൽക്കരിക്കുകയും നിയമലംഘനം നടത്തുന്നവർകെതിരെ കേസെടുക്കുകയും ചെയ്യുന്നുണ്ട്. ജില്ലയിലെ എല്ലാം പോലീസ് സ്റ്റേഷനുകളിലേക്കും മിന്നൽപ്പോലെ എത്താനും പോലീസിന് വേണ്ട നിർദ്ദേശങ്ങൾ നൽകാനും എസ്പിക്ക് കഴിയുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാതെ കച്ചവടം ചെയ്യുന്നവരെ അഭിനന്ദിക്കാനും ജാഗ്രത കാണിക്കാത്തവരെ ശാസിക്കാനും എസ്പി തയ്യാറാവുന്നുണ്ട്. തുടക്കത്തിൽ കല്ലുകടിച്ചെങ്കിലും ഊർജ്യ സ്വലമായ പ്രവർത്തനങ്ങളിലൂടെ കണ്ണുരുകാരുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ് യതീഷ്ചന്ദ്ര

English summary
yathish chandra leads Kannur police during Coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X