കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ വൈറസ്: സോഷ്യൽ മീഡിയയിലെ വ്യാജന്മാരെ പൂട്ടാൻ യതീഷ് ചന്ദ്ര, സ്ക്രീന്‍ഷോട്ടുകള്‍ തെളിവെന്ന്

  • By Desk
Google Oneindia Malayalam News

ക​ണ്ണൂ​ർ: കേരളത്തില്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാജവാർത്തകൾ ചമച്ച് ജനങ്ങളിൽ ഭീതി പരത്തുന്നവർക്കെതിരെ കർശന നടപടിയുമായി കണ്ണൂർ പൊലീസ് മേധാവി യതീഷ് ചന്ദ്ര. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി തുടങ്ങിയത്. കൊറോണയുമായി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ കൂ​ടി വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ സൈബർ കുറ്റകൃത്യ നിയമ പ്രകാരം കേസെടുക്കുമെന്ന് കണ്ണൂർ ജില്ലാ പൊലീസ് മേധാവി വാർത്താക്കുറിപ്പിൽ അറിയിച്ചു.

 കൊറോണ വൈറസ്; നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിപിഎസ് സംവിധാനം കൊറോണ വൈറസ്; നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിപിഎസ് സംവിധാനം

സോഷ്യൽ മീഡിയയിലൂടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ എസ് പി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം നേരത്തെ പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തിട്ടുണ്ട്. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ക​ണ്ടു പി​ടി​ക്കു​ന്ന​തി​നാ​യി ഓ​രോ സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘത്തെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. സോഷ്യൽ മീഡിയയിലൂടെ വ്യാ​ജ ഓ​ഡി​യോ അ​യ​ക്കു​ന്ന​വ​രു​ടെ ശ​ബ്ദം തി​രി​ച്ച​റി​യു​ന്ന​തി​ന് സൈ​ബ​ർ ഡോ​മി​ന്‍റെ സ​ഹാ​യം തേ​ടും.

yatheeshchandra1-1

പൊ​തു​ജ​ന​ങ്ങ​ൾ ഇ​ത്ത​രം വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മറ്റാരാൾക്ക് ഫോ​ർ​വേ​ഡ് ചെ​യ്യ​രു​ത്. ഫോ​ർ​വേ​ഡ് ചെ​യ്യു​ന്ന​തും. കു​റ്റ​ക​ര​മാ​യി ക​ണ​ക്കാ​ക്കും. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് തെ​ളി​വാ​യി സ്വീ​ക​രി​ക്കും കൊ​റോ​ണ സം​ബ​ന്ധി​ച്ച എ​ല്ലാ വാ​ർ​ത്ത​ക​ളും ഔ​ദ്യോ​ഗി​ക മാ​ർ​ഗ​ത്തി​ൽ കൂ​ടി മാ​ത്രം മ​ന​സി​ലാ​ക്കണമെന്നാണ് പോലീസിന്റെ നിർദേശം. പ്ര​ധാ​ന അ​റി​യി​പ്പു​ക​ൾ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി​യും അം​ഗീ​കൃ​ത ദ്യ​ശ്യ,ശ്ര​വ്യ,അ​ച്ച​ടി മാ​ധ്യ​മ​ങ​ളി​ൽ കൂ​ടി അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേധാവി യതീഷ് ചന്ദ്രഅ​റി​യി​ച്ചു.

English summary
Yathish Chandra to take against fake news on Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X