കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ പോലീസ് വലയത്തിൽ:വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് യതീഷ് ചന്ദ്ര!!

  • By Desk
Google Oneindia Malayalam News

​കണ്ണൂ​ർ: കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന നത്ത് ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ക​ണ്ണൂ​രി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം രംഗത്തെത്തി. തിങ്കളാഴ്ച്ച രാ​ത്രി മു​ത​ൽ ക​ണ്ണൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ചൊവ്വാഴ്ച്ചയും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

കൊറോണയ്ക്കിടെ ഫോണ്‍വിളികളും സന്ദേശങ്ങളും കേന്ദ്രം നിരീക്ഷിക്കുന്നു, വാര്‍ത്തയിലെ സത്യമിതാണ്കൊറോണയ്ക്കിടെ ഫോണ്‍വിളികളും സന്ദേശങ്ങളും കേന്ദ്രം നിരീക്ഷിക്കുന്നു, വാര്‍ത്തയിലെ സത്യമിതാണ്

ക​ണ്ണൂ​രി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യി ചു​റ്റി​ക്ക​റ​ങ്ങു​ന്ന മറുനാടൻ തൊഴിലാളികളെയട​ക്കം പോ​ലീ​സ് താ​ക്കീ​ത് ന​ൽകി തി​രി​കെ അ​യ​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ൽ വ​രേ​ണ്ട ആ​വ​ശ്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മേ മാത്രമേ ജനങ്ങളെ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്നു​ള്ളൂ. ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൊവ്വാഴ്ച്ച രാവിലെ മു​ത​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും എ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

yathishchandra1


സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മ​റ്റ് അ​വ​ശ്യ സ​ർ​വീ​സു​ക​ളി​ലെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ത്തി വി​ടു​ന്ന​ത്. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽക്കു​ന്ന ക​ട​ക​ളു​മാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്.​ഹോ​ട്ട​ലു​ക​ൾ ഒ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.ചൊവ്വാഴ്ച്ച രാ​വി​ലെ ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് ക​ണ്ണൂ​രി​ലെ എ​ല്ലാ ജം​ഗ്ഷ​നി​ലും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് കു​റ​വാ​ണ്.

ബാ​റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും വി​ദേ​ശ മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക​ള്ളു​ഷാ​പ്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ‌ബ​സ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ച​തോ​ടെ ന​ഗ​ര​ത്തി​ൽ ആ​ളു​ക​ൾ കു​റ​വാ​ണ്. കൂ​ടു​ത​ൽ വാ​ഹ​നം നി​ര​ത്തി​ലി​റ​ങ്ങി​യാ​ൽ ബ​ല​പ്ര​യോ​ഗം വേണ്ടിവരുമെന്ന് എ​സ്പി അറിയിച്ചു.“കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ ഗൗ​ര​വം ഇനിയും'ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി​ട്ടി​ല്ല. സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ വ്യാ​പ​ക​മാ​യി ജ​ന​ങ്ങ​ൾ ടൗ​ണി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്. ഇ​പ്പോ​ൾ പോ​ലീ​സ് മാ​ന്യ​മാ​യി​ട്ട് പെ​രു​മാ​റു​ന്ന​ത്. കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ഹ​ന​വു​മാ​യി ന​ഗ​ര​ത്തി​ൽ എ​ത്തി​യാ​ൽ ബ​ല​പ്ര​യോ​ഗം വേ​ണ്ടി​വ​രു​ന്ന​മെ​ന്നും ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യതീഷ് ചന്ദ്ര പ​റ​ഞ്ഞു.

ഇതിനിടെ കൊറോണ വൈറസ് രോഗവ്യാപന ഭീതിയെ തുടർന്ന് കർണാടക, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തിയത് പോലെ കേരളവും അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കർണാടകയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലെ. കൂട്ടുപുഴ ഭാഗത്ത് അതിശക്തമായ നിയന്ത്രണങ്ങൾ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടകയുമായി ബന്ധപ്പെടുന്ന കൂട്ടുപുഴ പാലവും അടച്ചു .

കൊറോണ വൈറസ് രോഗത്തിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് കേരളം എല്ലാ അതിർത്തികളും അടച്ചിട്ടത് കേരളം കർണാടകയുമായി അതിർത്തി പങ്കിടുന്ന കൂട്ടുപുഴ അതിർത്തി അടച്ച് ഇവരെ കേരള പോലീസ് കാവൽ നിൽക്കുന്നുണ്ട് '

ഇവിടെനിന്നും അരി മരുന്ന് പച്ചക്കറി തുടങ്ങിയ അവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത് കർണാടകത്തിലെ പെരുമ്പാടിയിലും മാക്കൂട്ടത്തിലും കർണാടക പൊലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട് ഇവിടെയും റോഡ് അടച്ചിട്ടിരിക്കുകയാണ് മംഗളൂരിലേക്ക് പോകുന്ന തലപ്പാടി അതിർത്തിയും ജില്ലാഭരണകൂടം അടച്ചിട്ടു ഇതുകൂടാതെ മറ്റ് അതിർത്തി പ്രദേശങ്ങളിലെ ഇടറോഡുകളിലും ജില്ലാ അതിർത്തി പ്രദേശങ്ങളിലും പ്രവേശനം നിഷേധിച്ച് കനത്ത സുരക്ഷയിലാക്കി.

കണ്ണൂർ - കാസർകോട് ജില്ലകൾ തമ്മിൽഅതിർത്തി പങ്കിടുന്ന ചെറുപുഴ കരുവഞ്ചാൽ ആലക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ അതിശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ എരമം കുറ്റൂര് വെള്ളരിക്കുണ്ട്,ബളാൽ, കൊന്നക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പൊലീസ് പരിപൂർണമായും പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

English summary
Yatish Chandra warns peoples over vioaltion of rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X