കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂട്ടുപുഴ പുതിയ പാലം നിര്‍മാണം: കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ അടിയന്തിരയോഗം വിളിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഇരിട്ടിയിലെ കൂട്ടുപുഴപാലത്തിന്റെ നിര്‍മാണ പ്രതിസന്ധിപരിഹരിക്കാനുള്ള കര്‍ണ്ണാടക മുഖ്യമന്ത്രിതല യോഗം 26ന് രാവിലെ 11ന് ബെംഗളൂരുവിലുള്ള യെദ്യൂരപ്പയുടെ ഓഫിസില്‍ ചേരും. കഴിഞ്ഞ മാസം ചേര്‍ന്ന കേരള-കര്‍ണാടക വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരുടെടെയും പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്, വീരാജ് പേട്ട എം.എല്‍.എ കെ.ജി ബൊപ്പയ്യ എന്നിവരുടെയും സംയുക്ത യോഗത്തില്‍ കൂട്ടുപുഴ പാലം നിര്‍മാണത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള രേഖകളെല്ലാം സര്‍ക്കാരിന് നല്‍കിയിരുന്നു, എന്നാല്‍വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുവാദം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മാത്രമേ സാധ്യമാകൂ എന്നനിലപാടിലായിരുന്നു കര്‍ണാടക അധികൃതര്‍.

ജോസഫിന്റെ കുടുംബത്തിന് 60ലക്ഷവും ഫഌറ്റും നല്‍കി: കണ്ണൂരില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പാച്ചേനിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്ജോസഫിന്റെ കുടുംബത്തിന് 60ലക്ഷവും ഫഌറ്റും നല്‍കി: കണ്ണൂരില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പാച്ചേനിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഇതിന്റെ ഭാഗമായി 26ന് നടക്കുന്ന യോഗത്തില്‍ പാലം നിര്‍മാണം പുനരാരംഭിക്കാനുള്ള അനുമതി കര്‍ണാടക സര്‍ക്കാര്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍ രïുവര്‍ഷം മുന്‍പ് കൂട്ടുപുഴ പുതിയ പാലത്തിന്റെ മാക്കുട്ടം ഭാഗത്തെ നിര്‍മ്മാണം കര്‍ണാടക വനം വകുപ്പ് അധികൃതര്‍ തടഞ്ഞതോടെയാണ് പാലം നിര്‍മ്മാണം പ്രതിസന്ധിയിലായത്.

kootupuzha-15

ഇതോടെ കൂട്ടുപുഴയിലെ സമാന്തരപാലം നിര്‍മാണത്തിന്റെ പ്രവൃത്തി പൂര്‍ണമായും നിലച്ചു. സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലമാണ് ഇന്നും വാഹനഗതാഗതത്തിനായി ഉപയോഗിക്കുന്നത്. വീരാജ്‌പേട്ട, മൈസൂര്, ബാംഗളൂര് ഭാഗങ്ങളിലെക്ക് ഇതുകാരണം ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയായിരുന്നു. പാലത്തിനു ബലക്ഷയമുണ്ടെന്നു കേരള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേരത്തെ സിദ്ധാരാമയ്യ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് കേരളസര്‍ക്കാര്‍ സമാന്തര പാലം നിര്‍മാണത്തിനായി നീക്കം തുടങ്ങിയത്.

എന്നാല്‍ പാലത്തിന്റെ മറുഭാഗം കര്‍ണാടക വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലമായതിനാല്‍ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുകയായിരുന്നു. പുതിയ പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു നിരവധി സര്‍വേകള്‍ നടന്നുവെങ്കിലും നിര്‍മാണം മാത്രം തുടങ്ങിയില്ല. കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാലമായതിനാല്‍ യുദ്ധകാലടിസ്ഥാനത്തില്‍ പണിപൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

English summary
Yedഗurappa calls for urgent meeting for Koottupuzha bridge construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X