കാറില്‍ ചാരിനിന്നത് ഇഷ്ടമായില്ല.. ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ചു, യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്ന പിഞ്ചുബാലനെ മര്‍ദ്ദിച്ച് യുവാവ്. കഴിഞ്ഞ ദിവസം തലശ്ശേരിയിലാണ് സംഭവം. കേരളത്തില്‍ ജോലിക്കായി എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിന് ആണ് യുവാവിന്റെ മര്‍ദനമേറ്റത്.
പൊന്ന്യംപാലം സ്വദേശിയായ ശിഹ്ഷാദാണ് ഗണേഷിനെ ചവിട്ടിയത് എന്ന് വ്യക്തമായിട്ടുണ്ട്. ശിഹ്ഷാദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ കാര്‍ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ആറുവയസുകാരനായ ഗണേഷിനെ കാറില്‍ ചാരി നിന്നതിന് ശിഹ്ഷാദ് ചവിട്ടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ശിഹ്ഷാദിന്റെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ നടുവിന് സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കാറിന് ഉള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് ശിഹ്ഷാദ് പറഞ്ഞത്.
നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം രാഷ്ട്രീയ സ്വാധീനമുള്ള ആളാണ് ഷിഹ്സാദ് എന്നും പൊലീസ് ഇയാള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത് എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ എസ് പി അടക്കം ഇടപെട്ടിട്ടുണ്ട്. വിവാഹത്തിന് വസ്ത്രമെടുക്കാനാണ് ഇവര്‍ നഗരത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. കുട്ടി കാറില്‍ ചാരി നിന്നത് ഇയാള്‍ക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ചവിട്ടിയത്.
മര്‍ദ്ദനമേറ്റ കുട്ടി പ്രതികരിക്കാതെ മാറി നില്‍ക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications