കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു: ആറളം ഫാമില്‍ വനംവകുപ്പിനെതിരെ പ്രതിഷേധം

ഇരിട്ടി: ആറളത്ത് പത്താംബ്‌ളോക്കില്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച ആദിവാസിയായ രഘുവിന് നാടിന്റെ യാത്രമൊഴി. മൃതദേഹം ശനിയാഴ്ച്ച ഉച്ചയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലെത്തിച്ചപ്പോള്‍ പ്രദേശവാസികളുടെ കടുത്ത പ്രതിഷേധമുണ്ടായി.രഘുവിന്റെ മരണത്തില്‍ രോഷാകൂലരായ ആറളം ഫാം നിവാസികളാണ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെതിരിഞ്ഞത്.
റവന്യു വനംവകുപ്പ് അധികൃതര്‍ക്കെതിരെയാണ് ഫാമിലെ പുനരധിവാസ മേഖലയിലെ ജനങ്ങള്‍ പ്രതിഷേധിച്ചത്. പത്താം ബ്‌ളോക്കില്‍ ആനയിറങ്ങിയാല്‍ഏഴാംബ്‌ളോക്കില്‍ പോകുന്ന വനംവകുപ്പ് വാച്ചര്‍മാരാണ് ഇവിടെയുളളതെന്നും ഇവര്‍ രാത്രികാലങ്ങളില്‍ കാട്ടാനയിറങ്ങിയാല്‍ ഒന്നും ചെയ്യാറില്ലെന്നും ഫാംനിവാസിയായ ഒരു വയോധികന്‍ ആരോപിച്ചു.
ജില്ലാകലക്ടറോടാണ് തങ്ങള്‍ക്ക് സംസാരിക്കേണ്ടതെന്നും കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും ഫാം നിവാസികള്‍ ആവശ്യപ്പൈട്ടു. വനം,റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആറളം ഫാംനിവാസികളുടെ രോഷം കൂടുതല്‍പ്രകടിപ്പിച്ചത്. ഫാമില്‍ തമ്പടിച്ച ആനകളെ തുരത്താന്‍ നടപടി സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ ഭയമുണ്ടെന്നും ഇവര്‍ പറഞ്ഞു.
ശനിയാഴ്ച്ച ഉച്ചയോടെയാണ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ആറളത്തെ പത്താംബ്‌ളോക്കിലെവീട്ടിലെത്തിച്ചത്.വീടിനടുത്തുതന്നെയാണ് സംസ്‌കാരം നടത്തിയത്. അഡ്വ.സണ്ണി ജോസഫ് എം. എല്‍. എ, ഡി.സി.സിപ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങി വിവിധ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. രഘുവിന്റെമൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നപ്പോള്‍അനാഥരായ മൂന്ന്കുട്ടികളുടെയും വയോധികയായ അമ്മയുടെയും നിലവിളി ഹൃദയഭേദകമായിരുന്നു.
അനാഥരായ അവരുടെ ഭാവിയെ കുറിച്ചുളള ആശങ്ക മരണവീട്ടിലെത്തിയ ഒരോരുത്തരുടെയും മുഖത്ത്‌നിഴലിച്ചിരുന്നു.ആറളം ഫാമിലെ പത്താംബ്‌ളോക്കിലെ വീടിനടുത്തുതന്നെയാണ് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍രഘുവിന്റെ മൃതദേഹം സംസ്‌കരിച്ചത്. പേരാവൂര്‍ മണ്ഡലം എംഎല്‍എ, സണ്ണി ജോസഫ് ഉള്‍പ്പെടെയുളളപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ആറളത്തെ രഘുവിന്റെ വീട്ടില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
രഘുവിന്റെ കുടുംബത്തിന് മരണാനന്തരസഹായമായിവനംവകുപ്പ് പത്തുലക്ഷം രൂപ ഉടനെ കൈമാറണമെന്നും കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications