കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവ്‌റിമാന്‍ഡില്‍

മൊബൈൽ ഫോൺ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീലേഷ് പിടിയിലായത്. ഇയാൾ നേരത്തേയും നിപൃരവധി കേസുകളിൽ പ്രതിയാണ്.

Google Oneindia Malayalam News
 arrest452-1659556694-1671718

ചക്കരക്കല്‍: കൂട്ടുചേര്‍ന്ന് മദ്യപിക്കുന്നതിനിടെ മുന്‍വൈരാഗ്യത്താല്‍ സൃഹുത്തിനെ കൈയ്യില്‍ കരുതിയ കത്തിക്കൊണ്ടു കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍. ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ വാരം കാടാങ്കോട് ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. റോഡരികില്‍ ഒന്നിച്ചിരുന്ന് മദ്യപിക്കവെയുണ്ടായ വാക്തര്‍ക്കത്തിനിടെ സുഹൃത്തിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതിനാണ് യുവാവിനെ വധശ്രമക്കേസ് ചുമത്തി ചക്കരക്കല്‍ പൊലിസ് അറസ്റ്റു ചെയ്തത്

ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളിലെ പ്രതിയായ യുവാവാണ് അറസ്റ്റിലായത്. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാരം കടാങ്കോട്ട് വെച്ച് കഴിഞ്ഞ ദിവസം വിനോദിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കടാങ്കോട്ടെ കല്ലേന്‍ ഹൗസില്‍ കെ.ശ്രീലേഷിനെ (32)യാണ് ചക്കരക്കല്‍ സി.ഐ. ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത് . തിങ്കളാഴ്ച്ച പുലര്‍ച്ചെ

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സി.ഐയും എസ്.ഐ രാജീവന്‍, ബാബു പ്രസാദ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍, വളപട്ടണം, ചക്കരക്കല്‍ പോലീസ്സ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കവര്‍ച്ച, അക്രമ, പിടിച്ചുപറി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് ചക്കരക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരി അറിയിച്ചു.കുത്തേറ്റ വിനോദന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലാണ്. ഇയാളുടെ മൊഴിയെടുത്തതിനു ശേഷമാണ് പൊലിസ് ശ്രീലേഷിനെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതിനു ശേഷമാണ് പൊലിസ് പ്രതിയെ പിടികൂടിയത്. പിടിയിലായ ശ്രീലേഷിനെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.കുേത്തേറ്റു പരുക്കേറ്റ വിനോദ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലാണ്. വധശ്രമത്തിനാണ് പ്രതി ശ്രീലേഷിനെതിരെ കേസെടുത്തിട്ടുളളത്.

English summary
young man who tried to stab his friend while intoxicated is in remand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X