ആഗോളതാപനത്തിനെതിരായ സന്ദേശവുമായി കണ്ണൂരിൽ നിന്നും ഭൂട്ടാനിലേക്ക് യുവാക്കളുടെ ബൈക്ക് യാത്ര
കണ്ണൂര്‍: ആഗോളതാപനം തടയാന്‍ മരങ്ങളെ സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണത്തിലൂടെ ജൈവവ്യവസ്ഥയുടെ കാവലാളാവുക, മരങ്ങള്‍ വച്ചു പിടിപ്പിക്കുക എന്നീ സന്ദേശങ്ങളുമായി കണ്ണൂരില്‍ നിന്നു നേപ്പാള്‍ വഴി ഭൂട്ടാനിലേക്ക് മൂന്നു യുവാക്കളുടെ പ്രകൃതി സംരക്ഷണ സന്ദേശ ബൈക്ക് യാത്ര. ഫോട്ടോ ജേണലിസ്റ്റും വന്യജീവി സംരക്ഷണ സംഘടനയായ മലബാര്‍ അവെയര്‍നസ് ആന്‍ഡ് റസ്ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (മാര്‍ക്ക്) പ്രവര്‍ത്തകനുമായ ആഷ്ലി ജോസ്, ബജാജ് ഫിന്‍സെര്‍വ് ജീവനക്കാരന് മെല്വിന് നെറോണ, പ്രവസിയായ മിഥുന് മനോഹരന് എന്നിവരാണു ബൈക്ക് സന്ദേശ യാത്ര നടത്തുന്നത്.
പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍, അസം, സിക്കിം, അരുണാചല്‍പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് നേപ്പാളിലേക്കും അവിടെ നിന്നു ഭൂട്ടാനിലേക്കും പോകുന്ന സംഘ ഭൂട്ടാനില്‍ നിന്നു തിരിച്ച് ഡല്‍ഹിയിലെത്തിയാണ് യാത്ര അവസാനിപ്പിക്കുക. യാത്രാവേളയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുലേഖകള്‍, സ്റ്റിക്കറുകള്‍, പോസ്റ്ററുകള്‍ എന്നിവ വിതരണം ചെയ്യും. യാത്രയുടെ ഫ്ളാഗ് ഓഫ് മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മേയര്‍ സുമ ബാലകൃഷ്ണന് നിര്‍വഹിച്ചു. ട്രാഫിക് എസ്.ഐ ജോണ്സണ് കൊറിയ, മാര്‍ക്ക് പ്രസിഡന്റ് ഡോ. സുഷമാ പ്രഭു, റിജേഷ് രാജന് പങ്കെടുത്തു.

-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications