കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആഗോളതാപനത്തിനെതിരായ സന്ദേശവുമായി കണ്ണൂരിൽ നിന്നും ഭൂട്ടാനിലേക്ക് യുവാക്കളുടെ ബൈക്ക് യാത്ര

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ആഗോളതാപനം തടയാന്‍ മരങ്ങളെ സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണത്തിലൂടെ ജൈവവ്യവസ്ഥയുടെ കാവലാളാവുക, മരങ്ങള്‍ വച്ചു പിടിപ്പിക്കുക എന്നീ സന്ദേശങ്ങളുമായി കണ്ണൂരില്‍ നിന്നു നേപ്പാള്‍ വഴി ഭൂട്ടാനിലേക്ക് മൂന്നു യുവാക്കളുടെ പ്രകൃതി സംരക്ഷണ സന്ദേശ ബൈക്ക് യാത്ര. ഫോട്ടോ ജേണലിസ്റ്റും വന്യജീവി സംരക്ഷണ സംഘടനയായ മലബാര്‍ അവെയര്‍നസ് ആന്‍ഡ് റസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (മാര്‍ക്ക്) പ്രവര്‍ത്തകനുമായ ആഷ്‌ലി ജോസ്, ബജാജ് ഫിന്‍സെര്‍വ് ജീവനക്കാരന്‍ മെല്‍വിന്‍ നെറോണ, പ്രവസിയായ മിഥുന്‍ മനോഹരന്‍ എന്നിവരാണു ബൈക്ക് സന്ദേശ യാത്ര നടത്തുന്നത്.

കശ്മീരിൽ ബിജെപി മുഖ്യമന്ത്രി; വൈകാതെ ബിജെപി ജമ്മു കശ്മീരിൽ അധികാരത്തിലെത്തുമെന്ന് രവീന്ദർ റെയ്ന!കശ്മീരിൽ ബിജെപി മുഖ്യമന്ത്രി; വൈകാതെ ബിജെപി ജമ്മു കശ്മീരിൽ അധികാരത്തിലെത്തുമെന്ന് രവീന്ദർ റെയ്ന!

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍, അസം, സിക്കിം, അരുണാചല്‍പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് നേപ്പാളിലേക്കും അവിടെ നിന്നു ഭൂട്ടാനിലേക്കും പോകുന്ന സംഘ ഭൂട്ടാനില്‍ നിന്നു തിരിച്ച് ഡല്‍ഹിയിലെത്തിയാണ് യാത്ര അവസാനിപ്പിക്കുക. യാത്രാവേളയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുലേഖകള്‍, സ്റ്റിക്കറുകള്‍, പോസ്റ്ററുകള്‍ എന്നിവ വിതരണം ചെയ്യും. യാത്രയുടെ ഫ്‌ളാഗ് ഓഫ് മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ട്രാഫിക് എസ്.ഐ ജോണ്‍സണ്‍ കൊറിയ, മാര്‍ക്ക് പ്രസിഡന്റ് ഡോ. സുഷമാ പ്രഭു, റിജേഷ് രാജന്‍ പങ്കെടുത്തു.

global
English summary
Youngsters bike ride to Bhutan to create awareness about global warming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X