യുവതിയുടെ വ്യാജ ഐഡിയുണ്ടാക്കി മധ്യവയസ്‌കനില്‍ നിന്ന് 6 ലക്ഷം തട്ടിയെടുത്തു
പാനൂര്‍: ഫെയ്സ്ബുക്കില്‍ യുവതിയുടെ വ്യാജ ഐഡിയുണ്ടാക്കി മധ്യവയ്സകനെ കെണിയില്‍പ്പെടുത്തി ആറുലക്ഷം രൂപ തട്ടിയ കേസില്‍ ഊട്ടി സ്വദേശിയായ യുവാവ് അറസ്റ്റില്‍. തട്ടിപ്പിനിരയായ ആള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കൊളവല്ലൂര്‍ പൊലിസ് പ്രതിയെ സൈബര്‍ പൊലിസിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൊളവല്ലൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്. ഗൂഡല്ലൂരില്‍ നിന്നും സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്നു കൊളവല്ലൂര്‍ എസ്‌ഐ അറിയിച്ചു.
ഷംന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ ഊട്ടി സ്വദേശിയായ ഉബൈദുള്ളയാണ് അറസ്റ്റിലായത്. കടവത്തൂര്‍ സ്വദേശി എന്‍.കെ മുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. 2019 മുതലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലൂടെ മുഹമ്മദ് ഉബൈദുള്ളയുമായി ബന്ധം സ്ഥാപിക്കുന്നത്. പരിചയം കൂടുതല്‍ അടുത്തതോടെ പണമിടപാടുമായി. ഇത്തരത്തില്‍ പല തവണയായി 6 ലക്ഷം രൂപയാണ് ഉബൈദുള്ള തട്ടിയെടുത്തത്. ഒരു വര്‍ഷ കാലാവധിയും പറഞ്ഞിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണം ആരംഭിച്ച് ഷംനക്ക് പിന്നാലെ പോയ പൊലീസിന് പക്ഷെ കണ്ടെത്താനായത് ഉബൈദുള്ളയെയാണ്. നവ മാധ്യമങ്ങളില്‍ നിന്നും നേരത്തെ പിന്‍ വാങ്ങിയതുകൊണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ വില്ലനിലേക്ക് പൊലീസെത്തിയത്. ഗൂഡല്ലൂരില്‍ നിന്നും പിടികൂടിയ പ്രതിയെ തിങ്കളാഴ്ച്ച രാവിലെയോടെ കൊളവല്ലൂരെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി.
കൊളവല്ലൂര്‍ എസ്‌ഐ സുഭാഷ്, രാജേഷ് പന്ന്യന്നൂര്‍, ദീപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. താമരശേരി എസ്.ഐ അബ്ദുല്‍ റസാഖിന്റെ സേവനവും പ്രതിയെ പിടികൂടുന്നതിന് സഹായകമായതായി പൊലിസ് പറഞ്ഞു.
കഴിഞ്ഞ മാസം ചിറക്കല്‍ സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പില്‍പ്പെടുത്തി കാറും പണവും തട്ടിയെടുത്ത സംഘത്തിനെ തലശേരിയില്‍ നിന്നും പൊലിസ് അറസ്റ്റു ചെയ്തിരുന്നു. മുഴപ്പിലങ്ങാട് സ്വദേശിനിയായ യുവതി ഉള്‍പ്പെടെയുളള നാലുപേരാണ് അറസ്റ്റിലായത്. ഈ കേസില്‍ ഒരു യുവതിയെ കൂടി പിടികിട്ടാനുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു.












Click it and Unblock the Notifications