Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചരക്കണ്ടിയില്‍ വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

തലശേരി: അഞ്ചരക്കണ്ടി-മമ്പറം റോഡിലെ മൈലുള്ളിമെട്ടയില്‍ വന്‍എംഡിഎംഎ ശേഖരവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പാതിരിയാട് സ്വദേശി പി.പി.ഇസ്മായിലിനെ(39)യാണ് കാറില്‍ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ശനിയാഴ്ച്ച രാത്രി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മായില്‍ പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിപണിയില്‍ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. അഞ്ചരക്കണ്ടി, മമ്പറം മേഖലയിലും മറ്റിടങ്ങളിലും ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിവരിയായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്. എന്‍.ഡി. പി.എസ് ആക്ടുപ്രകാരം കേസെടുത്ത പ്രതിയെ തുടര്‍ നടപടികള്‍ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ നടക്കും.

1

ബെംഗളൂരില്‍ നിന്നും മയക്കുമരുന്ന് മൊത്തമായി കൊണ്ടു വന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പന നടത്തിവരികയായിരുന്നു ഇസ്മായില്‍.കാറില്‍ പകല്‍ നേരങ്ങളില്‍ സഞ്ചരിച്ചായിരുന്നു വില്‍പന. ഈയാള്‍ സ്വന്തം വീട്ടിലും മറ്റിടങ്ങളിലുമാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇസ്മയിലിന്റെ ഇടപാടുകാരാണെന്ന് വിവരംഎകസൈസിന് ലഭിച്ചിട്ടുണ്ട്.

രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് ശനിയാഴ്ച്ച നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മയില്‍ പിടിയിലാകുന്നത്.മുഖ്യമന്ത്രിയുടെ ധര്‍മ്മടം മണ്ഡലത്തില്‍ നവംബര്‍ ഒന്നിന് മൂന്നു മണിക്ക് തീര്‍ക്കുന്ന മയക്കുമരുന്നു വിരുദ്ധ മനുഷ്യചങ്ങലയില്‍ അരലക്ഷം പേര്‍ അണി ചേര്‍ന്ന് പ്രതിജ്ഞയെടുക്കും.

ചങ്ങലയുടെ ഒരുക്കങ്ങള്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും വന്‍ ജനപങ്കാളിത്തത്തോടെ നടന്ന സര്‍വ്വകക്ഷി സംഘാടക സമിതികള്‍ പൂര്‍ത്തിയാക്കി. ചങ്ങലയുടെ പ്രചരണാര്‍ത്ഥം എല്ലാ പഞ്ചായത്തുകളിലും ദീപം തെളിയിച്ചു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കണ്‍വന്‍ഷന്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രന്‍ അധ്യക്ഷനായി.വിമുക്തി മണ്ഡലം കണ്‍വീനര്‍ എടി.ദാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+