വാടകയ്ക്കെടുത്ത കാര്‍ മറിച്ചുവിറ്റു പണംതട്ടി: നാറാത്ത് സ്വദേശിയെ പൊലിസ് പിടികൂടി
കണ്ണപുരം: കണ്ണപുരം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വാഹനമോഷണ കേസിലെ പ്രതി അറസ്റ്റില്‍. വാടകയ്ക്കെടുത്ത കാര്‍ വ്യാജരേഖകള്‍ ചമച്ചു മറിച്ചുവിറ്റ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയെയാണ് കണ്ണപുരം പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മയ്യില്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നാറാത്ത് കുമ്മായക്കടവ് സ്വദേശി ഖദീജ മന്‍സില്‍ എ പി നിഹാദിനെ(24)യാണ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഒളിവില്‍ കഴിയുകയായിരുന്നു പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെളളിയാഴ്ച്ച പുലര്‍ച്ചെ വീട് വളഞ്ഞ പോലീസ് വീടിന്റെ മുകളിലെ ബാത്റൂമില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് പ്രതിയെ കണ്ടെത്തിയത്.

കഴിഞ്ഞവര്‍ഷം നവംബറില്‍ കണ്ണപുരം സ്വദേശിനിയുടെ കാര്‍ കല്യാണ ആവശ്യത്തിനെന്നു പറഞ്ഞു എടുത്ത ശേഷം പ്രതി മലപ്പുറം സ്വദേശിക്ക് ഉടമ അറിയാതെ പണയപ്പെടുത്തുകയായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ട് ഉടമയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു ഈ.പരാതിയില്‍ കണ്ണപുരം പൊലീസ് കേസ് എടുക്കുകയായിരുന്നു. കൂട്ടുപ്രതികളായ മറ്റു രണ്ട് പേര്‍ അന്ന് പിടിയിലായിരുന്നു.
ഇയാള്‍ അപ്പോള്‍ ഒളിവില്‍ പോയി. പരിയാരത്ത് ഇയാളുടെ പേരില്‍ ഒരു വണ്ടി കളവ് കേസ്, കണ്ണൂരില്‍ കളവ് കേസ്, കൊലപാതക കേസ്, വാഹനത്തില്‍ ആയുധം വെച്ച് യാത്ര ചെയ്തതിന് കേസ്, കാസറഗോഡ് സ്റ്റേഷന്‍, പയ്യന്നൂര്‍ സ്റ്റേഷന്‍, എന്നീ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു.
എസ് ഐ വിനീഷ്, എഎസ്ഐ ഗിരീഷ്, എസ് സി പി ഓ ഷീബ, സിപിഒ ഷാനിബ്, അനൂപ് ടിവി, ജവാദ് എന്നിവര്‍ പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിക്ക് പിന്നില്‍ വന്‍ റാക്കറ്റു പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് കണ്ണപുരം പൊലിസ് അറിയിച്ചു.












Click it and Unblock the Notifications