ചക്കരക്കല്ലില്‍ ഇന്നോവയില്‍ എംഡിഎംഎ കടത്തവെ യുവാവ് അറസ്റ്റില്‍
ചക്കരക്കല്‍: വാഹനത്തില്‍ ഒളിച്ചു കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. മുണ്ടേരി സ്വദേശി എം. സുഹൈലിനെയാണ് (28) ചക്കരക്കല്‍ സി.ഐ എം.പി ആസാദും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ സഞ്ചരിച്ച വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.40 ഗ്രാം എം.ഡി.എം.എ പൊലിസ് പിടി കൂടി. ചൊവ്വാഴ്ച്ച ചക്കരക്കല്‍ പൊലിസ് വാഹന പരിശോധന നടത്തി വരികെയാണ് പ്രതി കുടുങ്ങിയത്. ഇയാള്‍ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാര്‍ പൊലിസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പ്രതി പൊലിസിനെ വെട്ടിച്ചു കാര്‍ ഓടിച്ചു പോവുകയായിരുന്നു. ഇതിനിടെയില്‍ കട്ടിങ് റോഡില്‍ വാഹനം ഓടിച്ചു പോകുന്നതിനിടെ കുടുങ്ങി പോയപ്പോള്‍ പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 1.40 ഗ്രാം എംഡിഎംഎ പിടികൂടിയത്.

ബെംഗളൂരുവില്‍ ബിസിനസ് ചെയ്തു വന്നിരുന്ന സുഹൈല്‍ ഇടയ്ക്ക് ഓര്‍ഡര്‍ ലഭിക്കുന്നതു പ്രകാരമാണ് നാട്ടിലേക്ക് മയക്കുമരുന്ന് കടത്തി കൊണ്ടു വന്നത്. യുവാവ് മയക്കു മരുന്ന് വില്‍പ്പന നടത്തിയത് ആര്‍ക്കൊക്കെയാണെന്ന വിവരങ്ങളുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളും ഫോണ്‍ കോളുകളും ലഭിച്ചിട്ടുണ്ട്.
ഇയാള്‍ കണ്ണൂരിലെ പ്രധാന മയക്കുമരുന്ന് കാരിയറാണെന്നാണ് പൊലിസിന്റെ പ്രഥമിക നിഗമനം. വാഹന പരിശോധനയില്‍ എസ്.ഐ സുധാകരന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ അജയന്‍, രാജേഷ് ജയശീലന്‍ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും മയക്കുമരുന്ന് കടത്ത് തടയുന്നതിനായി റെയ്ഡ് ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു. അറസ്റ്റു ചെയ്ത സുഹൈലിനെതിരെ എന്‍.ഡി.പി.എസ് വകുപ്പ് ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബെംഗളൂരുവില്‍ നിന്നും ബാഗുകളും മറ്റു ഉല്‍പ്പന്നങ്ങളും നാട്ടിലേക്ക് കൊണ്ടുവന്ന് വില്‍പ്പന നടത്തിവരികയാണ് അറസ്റ്റിലായ സുഹൈല്‍ ഇതിന്റെ മറവിലാണ് സാധനങ്ങള്‍ കൊണ്ടുവരും വഴി മയക്കുമരുന്ന് കടത്തുന്നതെന്ന് പൊലിസ് പറഞ്ഞു. കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ മയക്കുമരുന്ന് കടത്തുന്നത് തടയാന്‍ പൊലിസും എക്‌സൈസും സംയുക്തമായി പരിശോധന നടത്തുന്നുണ്ട്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള ഡാന്‍സെഫും സജീവമായി മയക്കുമരുന്ന് വിരുദ്ധ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications