കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വർഷങ്ങളായി ഒന്നിച്ച് താമസം, പിന്നീട് അസ്വാരസ്യങ്ങൾ, കലഹം മൂർച്ഛിച്ചപ്പോൾ യുവതിയെയും അയൽവാസിയെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു, ചെറുപുഴയിൽ നടന്ന സംഭവത്തിൽ യുവാവ് പിടിയിൽ!!

  • By Desk
Google Oneindia Malayalam News

ചെറുപുഴ: അയല്‍വാസികളായ യുവതിയെയും വീട്ടമ്മയെയും വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ മംഗലത്ത് സവിത (30) നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പുതുക്കുടിയില്‍ മാധവി (52) നെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ:

<strong>തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണം: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലേക്ക് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി</strong>തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണം: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലേക്ക് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി

പ്രതിയായ വിനോദും ഗുരുതര പരുക്കേറ്റ സവിതയും വര്‍ഷങ്ങളായി ഒന്നിച്ചു താമസിച്ചുവരികയായിരുന്നു.പിന്നീട് ഇവര്‍ തമ്മില്‍ നിരന്തരം അസ്വാരസ്യമുണ്ടായി. ഇതു തല്ലിനും മര്‍ദനത്തിനും അക്രമത്തിനും കാരണമായി.കഴിഞ്ഞ ദിവസംഅമിതമായി മദ്യപിച്ചെത്തിയ വാക്കേറ്റമുണ്ടാക്കുകയും തന്നെ പ്രകോപിപ്പിച്ച സവിതയെ വിനോദ് വാക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

Vinod

അപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം അയല്‍വാസിയായ മാധവിയുടെ വീട്ടിലേക്ക് ഓടി കയറിയ സവിതയെ പിന്തുടര്‍ന്ന് ഇയാളും പിറകെ ഓടി. അയല്‍വീട്ടില്‍ നിന്നും പിടിച്ചിറക്കി സവിതയെ വെട്ടാന്‍ ശ്രമിച്ച വിനോദിനെ തടയുന്നതിനിടെയില്‍ അയല്‍വീട്ടിലെ വീട്ടമ്മയായ മാധവിയ്ക്കും വെട്ടേല്‍ക്കുകയായിരുന്നു. അക്രമത്തില്‍ രണ്ടു സ്്ത്രീകള്‍ക്കും സാരമായി പരുക്കേറ്റു.

സംഭവത്തിലെ പ്രതി കൊരമ്പക്കല്ലിലെ വെമ്പിരിഞ്ഞന്‍ വിനോദിനെ (37) നെ പിന്നീട് ചെറുപുഴ എസ് ഐയും സംഘവും കസ്റ്റഡിയിലെടുത്തു. ചെറുപുഴ എസ് ഐ ടി ദാമോദരന്‍, എ.എസ്.ഐ സി തമ്പാന്‍, സീനിയര്‍ സി.പി.ഒ വിനോദ് കുമാര്‍, സി.പി.ഒ രതീഷ് എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു. ഇതിനിടെയില്‍ ചെറുപുഴയില്‍ നടക്കുന്ന വ്യാജമദ്യവില്‍പ്പനയാണ് അക്രമത്തിനു കാരണമെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി.

ചെറുപുഴപഴയ പാലത്തിന് താഴെയാണ് ഇവര്‍ രാത്രികാലങ്ങളില്‍ തമ്പടിക്കുന്നത്. ഇതിനാല്‍ പ്ലാസ്റ്റിക്ക് കുപ്പിമാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടം. ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലമാണിത്. തൊട്ടടുത്ത് തന്നെ പോലീസ് സ്റ്റേഷന്‍ ഉണ്ടെങ്കിലും പരിശോധന നടത്താറില്ല. ഇവിടെ തൊട്ടുചേര്‍ന്നു പുഴയില്‍ നല്ല വെള്ളമുണ്ട്. പോലീസ് വരുന്ന കണ്ടു ആരെങ്കിലും ഓടി പുഴയില്‍ വീണു അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് തങ്ങള്‍ പരിശോധന നടത്താതെന്നു പൊലിസ് പറയുന്നു.

English summary
Youth arrested for murder attempt case in Cherupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X