കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബന്ധുവീട്ടില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍; സിദ്ധാര്‍ഥിനെ പൊക്കിയത് മണിക്കൂറുകള്‍ക്കകം

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കവര്‍ച്ച നടത്തിയ കേസുകളില്‍ രണ്ടുപേര്‍ പൊലിസ് പിടിയില്‍. തളാപ്പിലെ കെട്ടിട നിര്‍മാണ കമ്പിനി ഓഫീസില്‍ നിന്നും ലാപ് ടോപ്പ് മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശിയായ വില്ലുപുരത്തെ പെരിയസ്വാമിയെ ആണ് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതേസമയം, മറ്റൊരു കേസില്‍ ബന്ധുവീട്ടില്‍ കവര്‍ച്ച നടത്തിയ യുവാവിനെയും പൊലിസ് തന്ത്രപരമായി പിടികൂടി. താണ ദിനേശ് ഓഡിറ്റോറിയത്തിന് സമീപം വീടുകുത്തിതുറന്ന് പതിമൂന്നര പവനും പതിനയ്യായിരം രൂപയും മോഷ്ടിച്ച കേസില്‍ സിദ്ധാര്‍ഥ് സോമശേഖരനാണ് അറസ്റ്റിലായത്. പരാതിക്കാരിയുടെ അനുജത്തിയുടെ മകളുടെ ഭര്‍ത്താവാണിയാള്‍.

3

വീട്ടുടമയും മറ്റു ബന്ധുക്കളും പുറത്തു പോയ സമയത്ത് പ്രതി ബന്ധുവീട്ടില്‍ തന്നെ തക്കം പാര്‍ത്ത് കവര്‍ച്ച നടത്തുകയായിരുന്നു. മോഷണം നടത്തിയത് താനാണെന്ന് സംശയിക്കാതിരിക്കാന്‍ പ്രൊഫഷനല്‍ കള്ളന്‍മാരെപ്പോലെ വീടിന്റെ ഗ്രില്‍സ് കുത്തിതുറന്ന് ഇലക്ട്രിക് കട്ടര്‍ ഉപയാഗിച്ചു അലമാര മുറിച്ചാണ് അലമാരക്കകത്തുണ്ടായിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ചത്. സിദ്ധാര്‍ത്ഥിനെതിരെ പാലക്കാട്, കോട്ടയം ജില്ലകളില്‍ മോഷണ കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു.

ഇയാള്‍ വിവിധ കേസുകളില്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍, എസ്. ഐ നസീബ്, എ. എസ്. ഐ രഞ്ജിത്ത്, എ. എസ്. ഐ അജയന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ നാസര്‍, ഷൈജു, സി.പി. ഒ രാജേഷ്, ഷിനോജ്, ബിനു, രജില്‍ രാജ് എന്നിവരാണുണ്ടായിരുന്നത്.

എറണാകുളത്തു നിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പലപ്പോഴായി ഇയാള്‍ ഈ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം താമസിച്ചിരുന്നു. മോഷണം നടത്തിയത് പുറമേ നിന്നും വന്നയാളല്ലെന്ന് സംഭവദിവസം തന്നെ പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ സിദ്ധാര്‍ത്ഥിന്റെ ചിത്രം ലഭിച്ചു.

ഇയാള്‍ മോഷണം നടത്തിയതിനു ശേഷം കൊച്ചയിലേക്ക് മടങ്ങിയെന്നു പൊലിസിന് വ്യക്തമായതോടെയാണ് അവിടെ പോയി അറസ്റ്റു ചെയ്തത്. കണ്ണൂര്‍ നഗരത്തില്‍ കവര്‍ച്ച നടക്കുന്നത് പതിവാണെന്നും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിനിടെയാണ് ഒരുദിവസത്തിന്റെ വ്യത്യാസത്തില്‍ പൊലിസ് പ്രതികളെ പിടികൂടിയത്.

English summary
Youth Arrested For Theft Case in Relative House in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X