കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മറുനാടൻ തൊഴിലാളികളെ കൊള്ളയടിച്ച് ആർഭാട ജീവിതം: കണ്ണൂരിൽ യുവാക്കളെ പിടികൂടി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: തളിപ്പറമ്പിൽ മറുനാടൻ തൊഴിലാളികളെ കൊള്ളയടിക്കുന്ന യുവാക്കളുടെ സംഘത്തെ പോലീസ് പിടികൂടി. ബംഗാളി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ന്ന നാ​ലം​ഗ​സം​ഘമാണ് തളിപ്പറമ്പിൽ അറസ്റ്റിലായത്. ചേ​പ്പ​റ​മ്പി​ലെ ആ​ല വ​ള​പ്പി​ൽ അ​ശ്വ​ന്ത് (22), പ​റ​ശി​നി​ക്ക​ട​വ് ത​ലു​വി​ലെ ബി​നോ​യ് (22), പൂ​മം​ഗ​ല​ത്തെ മ​ഠ​ത്തും പൊ​യി​ൽ ജി​നേ​ഷ് (22), കു​റു​മാ​ത്തൂ​രി​ലെ വൈ​ഷ്ണ​വ് (22) എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്ഐ കെ.​പി.​ഷൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ അധികാരമില്ല, നിലപാട്‌ പ്രകോപനപരം, ഗവർണർക്കെതിരെ എൽഡിഎഫ്!സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ അധികാരമില്ല, നിലപാട്‌ പ്രകോപനപരം, ഗവർണർക്കെതിരെ എൽഡിഎഫ്!

സംസ്ഥാനമാകെ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലാണ് ഇവർ കവർച്ച നടത്തിയത്. ക്വാർട്ടേഴ്സുകൾ വീടുകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് താമസിക്കുന്ന ബംഗാൾ, ബിഹാർ, ഒഡിഷ, ആസാം, കർണാടക, തമിഴ്നാട് എന്നിവടങ്ങളിലെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലാ​ണ് ഇ​വ​ർ ക​വ​ർ​ച്ച ന​ട​ത്തി വ​ന്നി​രു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണു​ക​ളും ബൈ​ക്കും ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​ലേ​റെ ക​വ​ർ​ച്ച​ക​ൾ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇതുകൂ​ടാ​തെ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ നി​ന്നും നി​ർ​മാ​ണ​സാ​മ​ഗ്ര​ഹി​ക​ൾ ഇ​വ​ർ ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തും പ​തി​വാ​ണ്.​

arrest-1579

മോ​ഷ​ണം ന​ട​ത്തി അ​ടി​പൊ​ളി ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു യുവാക്കൾ. തൃശൂർ, ധ​ർ​മ്മ​ശാ​ല, പ​റ​ശി​നി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് മോഷണസംഘത്തെപി​ടി​കൂ​ടി​യ​ത്. എ ​എ​സ് ഐ​മാ​രാ​യ ടോ​മി, ച​ന്ദ്ര​ൻ, എ ജി ​അ​ബ്ദു​ൾ​റൗ​ഫ്, സീ​നി​യ​ർ സി ​പി ഒ ​സ്നേ​ഹേ​ഷ്, ബി​നേ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണത്തിൽ പങ്കെടുത്തു. പ്രതികളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.

English summary
Youth arrested in Kannur over robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X