മാരുതി കാറില്‍ കടത്തുകയായിരുന്ന വന്‍കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയില്‍
പരിയാരം: മാരുതി കാറില്‍ കടത്തുകയായിരുന്ന വന്‍കഞ്ചാവ് ശേഖരവുമായി പരിയാരം സ്വദേശിയായ യുവാവ് അറസ്റ്റിലായി. പരിയാരം സ്‌കൂളിന് സമീപം താമസിക്കുന്ന ചേരന്‍വീട്ടില്‍ സിഎ അശ്വിന്‍ രാജിനെയാ(23)ണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹേമന്ത്കുമാറും സംഘവും പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കാറില്‍ കഞ്ചാവ് ശേഖരവുമായി ഒരാള്‍ വരുന്നുണ്ടെന്ന രഹസ്യവിവരം എക്സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗം സിവില്‍ എക്സൈസ് ഓഫിസര്‍ രജിരാഗിന് ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡു നടത്തിയത്.

ഇതിനുസരിച്ച് ചൊവ്വാഴ്ച്ച രാത്രി പത്തരയോടെ ചെറുകുന്നില്‍ നിന്നും പഴയങ്ങാടി എരിപുരം വഴി രാമപുരത്തേക്ക് പോവുകയായിരുന്ന കാര്‍ എക്സൈസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. യുവാവ് സഞ്ചരിച്ച മാരുതി കാറില്‍ നിന്നും 4.300 കിലോഗ്രാം ഉണക്കകഞ്ചാവാണ് സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആന്ധ്രയില്‍ നിന്നും മൊത്തമായികഞ്ചാവ് കൊണ്ടുവന്ന് ചില്ലറവില്‍പ്പനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യമായെന്ന് വ്യക്തമായിട്ടുണ്ട്.
വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കണ്ണൂരില്‍ കഞ്ചാവ് വില്‍പന നടത്തുന്നത്. ഇതിനായി ജില്ലയിലെ വിവിധഭാഗങ്ങളില്‍ വില്‍പനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിടിയിലായ അശ്വിന്‍രാജ് മയക്കുമരുന്ന് വില്‍പനയുടെ മൊത്തകച്ചവടക്കാരനാണെന്ന് സംശയിക്കുന്നതായി എക്സൈസ് അറിയിച്ചു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് തൂണോളി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.ജിതേഷ്, പി.വി രാഹുല്‍, വി.വി ശ്രീജിന്‍ എന്നിവരും പങ്കെടുത്തു. ഇയാള്‍ സഞ്ചരിച്ചകാര്‍ എക്സൈസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications