കണ്ണൂര്‍ നഗരത്തില്‍ എംഡിഎംഎയും കഞ്ചാവുമായി തളിപറമ്പ് സ്വദേശിയായ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: ധര്‍മശാലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന തളിപറമ്പ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. തളിപറമ്പ് മുക്കോല സ്വദേശിയായ നദീറിനെയാ(28)ണ് മാരക മയക്കുമരുന്നായ മൊത്തഫിറ്റാമിനും കഞ്ചാവുമായി കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിപി ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്നും അഞ്ചുഗ്രാം മെത്താഫിറ്റ്മാനും ഒരു പായ്ക്ക് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.
എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി ജനാര്‍ദ്ദനന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ച്ചകളായി ഇയാള്‍ കണ്ണൂര്‍ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നിരവധി മയക്കുമരുന്നുകേസുകളില്‍ പ്രതിയായ നദീര്‍ ബംഗ്ളൂരില്‍ നിന്നും നേരിട്ട് മയക്കുമരുന്നും കഞ്ചാവും വാങ്ങി കണ്ണൂര്‍ ജില്ലയിലെ കോളേജുകള്‍ കേന്ദ്രീകരിച്ചു വില്‍പന നടത്തിവരികയായിരുന്നു. തളിപറമ്പ് എക്സൈസ് ഓഫീസില്‍ മാത്രം ഇയാള്‍ക്കെതിരെ മൂന്ന് മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. തളിപറമ്പ് ധര്‍മശാല കേന്ദ്രീകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് നല്‍കുന്നത്.

ധര്‍മശാലയിലെ രണ്ടു പ്രധാനവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതില്‍ പ്രധാനിയാണ് നദീറെന്ന് എക്സൈസ് പറഞ്ഞു. പെണ്‍കുട്ടികളടക്കം നിരവധി വിദ്യാര്‍ത്ഥിനികളും യുവാക്കളും ഇയാളുടെ ഇടപാടുകാരായിട്ടുണ്ട്.
ഫോണിലൂടെ മയക്കുമരുന്നിന് ആവശ്യപ്പെട്ടാല്‍ ഏതെങ്കിലും സ്ഥലത്ത് മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചു അതിന്റെ ലൊക്കേഷന്‍ വാങ്ങുന്നവര്‍ക്ക് അയച്ചുകൊടുക്കുകയും ഓണ്‍ലൈന്‍ പേമന്റിലൂടെ പൈസ വാങ്ങുകയാണ് ഇയാളുടെ രീതി. കണ്ണൂര്‍ തെക്കിബസാര്‍ ഭാഗത്ത് മയക്കുമരുന്ന് വില്‍ക്കാനെത്തിയപ്പോഴാണ് നദീര്‍ എക്സൈസ് പരിശോധനയില്‍ കുടുങ്ങിയത്.
മയക്കുമരുന്ന് കേസില്‍ ഉള്‍പ്പടെ രണ്ടു മാസം റിമാന്‍ഡില്‍ കഴിഞ്ഞപ്രതി അടുത്തകാലത്താണ് ജയിലില്‍ നിന്നുമിറങ്ങിയത്. പെണ്‍കുട്ടികളടക്കം നിരവധി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ഇയാള്‍ മയക്കുമരുന്നിന്റെ വലയിലാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ധര്‍മശാല കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് നദീര്‍ എക്സൈസിന്റെ പിടിയിലായത്്. പ്രതിയെ പിടികൂടിയ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്ത്, വി.കെ വിനോദ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി.ജിതേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ കെ. സനീബ്, എക്സൈസ് ഡ്രൈവര്‍ പ്രകാശന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications