കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോട്ടടയില്‍ ആറുലക്ഷം വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Google Oneindia Malayalam News

തലശേരി: കണ്ണൂര്‍- ദേശീയ പാതയിലെ തോട്ടടയില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ ആഢംബര കാറില്‍ കടത്തിക്കൊണ്ടു വന്ന ആറുലക്ഷം വിലവരുന്ന191 എല്‍.എസ്.ഡി സ്റ്റാംപും 6.443 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍, കൂത്തുപറമ്പ് പത്തായക്കുന്ന് ഉമ നിവാസില്‍ കെ.മുഹമ്മദ് ഷാനി(29)ലാണ് പിടിയിലായത്.

kannur

കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് എല്‍.എസ്.സി സ്റ്റാമ്പും എം.ഡി.എം എ യും വിതരണം ചെയ്യുന്ന കണ്ണികളില്‍ പ്രധാനിയാണ് മുഹമ്മദ് ഷാനിലെന്ന് എക്‌സൈസ് പറഞ്ഞു ഇയാള്‍ മയക്ക് മരുന്ന് കടത്താന്‍ ഉപയോഗിച്ച കെ.എല്‍40 എസ് 3693 നമ്പര്‍ടാറ്റടിയോഗ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതി, യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന ചെറുകിടവില്‍പ്പനക്കാര്‍ക്കാണ് ഇയാള്‍ ഈ മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നത്. ഷാനില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസത്തില്‍ കൊറിയര്‍ വഴിയാണ് ലക്ഷങ്ങള്‍ വിലവരുന്ന ഈ മയക്കുമരുന്നുകള്‍ ബംഗ്‌ളൂരില്‍ നിന്നും വരുന്നത്, ഷാനില്‍ ഇതിനു മുന്‍പും മയക്ക് മരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.

ഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാം

10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇയാളുടെ പേരില്‍ ചുമത്തായിട്ടുള്ളത്എക് നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്‌സില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ.സന്തോഷ് എന്‍.വി പ്രവീണ്‍സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി.സുഹൈല്‍, എന്‍.റി ഷാദ്, സി.എച്ച് രജിത്ത് കുമാര്‍, എന്‍ എം സജിത്ത് ടി.അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു പ്രതിയെ തലശേരി കോടതിയിയില്‍ ഹാജരാക്കിയതിനു ശേഷം വടകര എന്‍ഡി.പി.എസ് കോടതിയില്‍ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ലഹരിവിരുദ്ധ ബോധവല്‍കരണം തുടങ്ങിയ ദിവസം തന്നെയാണ് ഇന്നലെ പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയില്‍ മയക്കുമരുന്നുമായി കൂത്തുപറമ്പ് പത്തായക്കുന്ന് സ്വദേശിയായ യുവാവ് അറസ്റ്റിലായത്. ഇയാളുടെ ഫോണില്‍ നിന്നും ലഭിച്ച ഇടപാടുകാരുടെ നമ്പറുകള്‍ എക്‌സൈസ് പരിശോധിച്ചുവരികയാണ്.

English summary
Youth arrested with synthetic drugs worth 6 lakhs in Thotada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X