Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോഡ്ജില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍: തളാപ്പിലെ ലോഡ്ജില്‍ മര്‍ദ്ദനമേറ്റ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു. സംഭവത്തെ കുറിച്ചു ചക്കരക്കല്‍ പൊലിസാണ് അന്വേഷണം നടത്തിവരുന്നത്. ഇതിനിടെ യുവാവിന്റെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വദേശമായ ഗൂഡല്ലൂരിലേക്ക് കൊണ്ടു പോയി.

ബുധനാഴ്ച്ച ഉച്ചയോടെയാണ് ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടു പോയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുളളൂവെന്ന് ചക്കരക്കല്‍ പൊലിസ് അറിയിച്ചു. ചൊവ്വാഴ്ച്ച രാവിലെയാണ് ഗൂഡല്ലൂര്‍ തൊറപ്പളളി സ്വദേശിയും ഇന്റീരിയര്‍ ഡിസൈനറുമായ ഹരീഷിനെ തളാപ്പിലെ മെന്‍സ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

HAREESH POLICE

കഴിഞ്ഞ മാര്‍ച്ച് 26ന് വൈകുന്നേരം ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മതുക്കോത്തുളള ഇളനീര്‍ വില്‍ക്കുന്ന കടയില്‍ വെച്ചു കടയുടമ ഹരീഷിനെ ഇളനീര്‍ കുല തണ്ടു മര്‍ദ്ദിച്ചിരുന്നതായി കൂടെ താമസിച്ചിരുന്ന ജിനേഷ് പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. കടയുടമയുടെ മകന് ഹരീഷ് വാട്സ് ആപ്പ് വഴി അയച്ച സന്ദേശത്തെ ചോദ്യം ചെയ്തിരുന്നു. അക്രമത്തിനിടെ തടയാന്‍ ചെന്ന ജിനേഷിനും മര്‍ദ്ദനമേറ്റിരുന്നു. മര്‍ദ്ദനത്തില്‍ ഹരീഷിന്റെ ദേഹമാസകലം കരുവാളിച്ചിരുന്നു.

ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ച ഹരീഷ് അടുത്ത ദിവസം സുഹൃത്തിനൊപ്പം പറശിനി മടപ്പുര ക്ഷേത്രത്തിലും സിനിമാശാലയിലും പോയതിനു ശേഷമാണ് തളാപ്പിലുളള ഹോസ്റ്റല്‍ മുറിയിലെത്തിയത്. നാലുവര്‍ഷത്തോളമായി ഒരു സ്വകാര്യ ഇന്റീരിയര്‍ സ്ഥാപനത്തില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി ജോലി ചെയ്തുവരികയാണ്. ഗൂഡല്ലൂര്‍ സ്വദേശികളായ ഹരീഷും ജിനേഷും തളാപ്പില്‍ താമസം തുടങ്ങിയിട്ട് രണ്ടാഴ്ചമാത്രമേയായുളളൂ. സംഭവമറിഞ്ഞ് ഗൂഡല്ലൂരില്‍ നിന്ന് ബന്ധുക്കളും നാട്ടുകാരും ക്ണ്ണൂരിലെത്തിയിരുന്നു.

പരേതനായ സുന്ദരത്തിന്റെയും രാധാമണിയുടെയും മകനാണ് ഹാരിഷ്. അവിവാഹിതനാണ്. സഹോദരി:ശ്രീദേവി. ഹരീഷിനെ മര്‍ദ്ദിച്ച മൗവ്വഞ്ചേരി സ്വദേശി ചക്കരക്കല്‍ പൊലിസ് കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പോസ്റ്റുമോര്‍ട്ടംറിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അനന്തരനടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+