Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടന്നൂരില്‍ വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി പിടിയിലായ യുവാവ് റിമാന്‍ഡില്‍

മട്ടന്നൂര്‍: പൊലിസ് വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ സിന്തറ്റിക്ക് മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മട്ടന്നൂര്‍ എസ്. ഐ ശശിധരന്റെ നേതൃത്വത്തില്‍ പാലോട്ടുപള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന രാത്രികാല പട്രോളറ്റ് നടത്തുന്നതിനിടെയാാണ് നിര്‍ത്താതെ പോയ കാര്‍ പിന്‍തുടര്‍ന്ന് മട്ടന്നൂര്‍-കണ്ണൂര്‍റോഡ് ജങ്ഷനില്‍വെച്ചു പിടികൂടിയത്. കോട്ടയംപൊയില്‍ സ്വദേശി ഹഫദ് ഹഫാജസിനെ (31) പൊലിസ് പിടികൂടി പരിശോധിച്ചപ്പോള്‍ കാറിന്റെ ഡാഷ് ബോര്‍ഡില്‍ മൂന്ന് പ്ലാളാസ്റ്റിക്ക് കവറുകളില്‍ സൂക്ഷിച്ച ഏകദേശം 75 ഗ്രാംതൂക്കമുള്ള എം.ഡി.എം.എ കണ്ടെത്തി.

പിടിയിലായ സമയത്ത് പ്രതി മയക്കുമരുന്ന് ഉപയോഗിച്ച നിലയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബംഗ്‌ളൂരില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. മട്ടന്നൂര്‍ മേഖലയിലാണ് ഹഫാജസ് മയക്കുമരുന്ന് വിതരണം ചെയ്തത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് കഴിഞ്ഞ ഒരുമാസക്കാലമായി ഹഫാജസ് പൊലിസ് നിരീക്ഷണത്തിലായിരുന്നു.

erala-polic


പലവട്ടം ഇയാളെകാറില്‍ പിന്‍തുടര്‍ന്നുവെങ്കിലും അതിവിദഗ്ധദ്ധമായി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി കണ്ണൂര്‍ സിറ്റി പൊലിസ് പരിധിയില്‍ നിരവധി മയക്കുമരുന്ന് വേട്ടയാണ് നടന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹഫാജസ് സിന്തറ്റിക്ക് മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നയാളാണെന്നും ഇതുസൗജന്യമായി ലഭിക്കുന്നതിനാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പന രംഗത്ത് ഇറങ്ങിയതെന്നാണ് പൊലിസ് പറയുന്നത്.

ഇതിനിടെ മയക്കുമരുന്ന് കേസില്‍ പിടിയിലാകുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.കണ്ണൂരില്‍ ലഹരി മരുന്ന് പിടികൂടിയ രണ്ടു കേസ്സുകളിലായി നാല് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കണ്ണൂര്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. അഫ്‌സല്‍-ബള്‍ക്കിസ് ദമ്പതികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരാണ് ഈ കേസില്‍ പിടിയിലായത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+