കണ്ണൂരില്‍ ഡി.ജി.പിക്കെതിരെ കരിങ്കൊടി : യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരേ കണ്ണൂര്‍ മുണ്ടയാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബെഹ്റ.
എല്‍ഡിഎഫ് അവിശ്വാസപ്രമേയം പാസായില്ല: കണ്ണൂരിൽ ഡെപ്യൂട്ടി മേയര്‍ സ്ഥാനംനിലനിര്ത്തി പികെ രാഗേഷ്
പോലീസ് മേധാവി സ്റ്റേഡിയത്തില്‍ നിന്നും പുറത്തു വരുന്നതറിഞ്ഞ് ഗേറ്റിനു മുന്നിലേക്ക് പ്രതിഷേധ ബോര്‍ഡുകളുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചാടി വീഴുകയായിരുന്നു. ഡി.ജി.പി ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുന്നുവെന്ന് രേഖപ്പെടുത്തിയ ബോര്‍ഡുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. സംഭവമറിഞ്ഞ് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി. കണ്ണൂര്‍ ലോക്സഭ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍, പി.എ ഹരി തുടങ്ങി പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിട്ടുണ്ട്