കണ്ണൂർ കളക്ട്രേറ്റ് പടിക്കൽ ആശുപത്രി സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം
കണ്ണൂര്‍: കൊവിഡ് ചികിത്സാരംഗത്ത് സർക്കാർ ചൂഷണമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് കലക്ടറേറ്റിന് മുൻപിൽ നടത്തിയ പ്രതീകാത്മക പ്രതിഷേധ സമരം ജനശ്രദ്ധയാകർഷിച്ചു.
കൊവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ നിന്നും പണ മീടാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ വേറിട്ട പ്രതിഷേധവുമായാണ് യുത്ത് കോൺഗ്രസ് രംഗത്തെത്തിയത്.
കണ്ണുർ കലക്ടറേറ്റിനു മുൻപിൽ പ്രതീകാത്മക ആശുപത്രി സൃഷ്ടിച്ചു കൊണ്ടാണ് യുത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. സ്റ്റെതസ്‌കോപ്പുമായി ഡോക്ടര്‍, തൂവെള്ള വസ്ത്രമണിഞ്ഞ് മാലാഖയെ പോലെ രോഗിയെ പരിചരിക്കുന്ന നേഴ്‌സ്, ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രാഥമിക ചികില്‍സ നടത്താന്‍ ഒ പി കൗണ്ടര്‍, രോഗികളെ കിടത്തി ചികില്‍സിക്കാന്‍ ബെഡ്, അടിയന്തിര ഘട്ടത്തില്‍ രോഗിക്ക് നല്‍കാന്‍ ഗ്ലൂക്കോസ് സ്റ്റാന്റ്, കളക്ടറേറ്റ് പടിക്കല്‍ ഇത്രയും സൗകര്യങ്ങള്‍ കണ്ട്അതുവഴി കടന്നുപോയ ജനങ്ങള്‍ കൗതുകം കൊണ്ട് പ്രതികാത്മക ആശുപത്രി സന്ദർശിക്കാനെത്തി.

കലക്ടറേറ്റ് പടിക്കലില്‍ ആശുപത്രി സൗകര്യം തുറന്നുവോയെന്ന സംശയം തോന്നിപ്പിക്കുമാറായിരുന്നു സമരപ്പന്തൽ ഒരുക്കിയിരുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി ആശുപത്രി സൗകര്യമൊരുക്കിയ സമരപന്തലിലേക്ക് കടന്നുവന്നതോടെ സമരത്തിൻ്റെ യഥാർത്ഥ ചിത്രം കാഴ്ച്ചക്കാർക്ക് വ്യക്തമായത്. കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ കോവിഡാന്തര ചികില്‍സക്ക് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സക്ക് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സമരം നടത്തിയത്.
നീലക്കാര്‍ഡും വെള്ളക്കാര്‍ഡും ഉള്ളവരില്‍ നിന്നും ആശുപത്രിയില്‍ ചികില്‍സിക്കായെത്തുന്നവരില്‍ നിന്നും ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതിന് എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വ്യത്യസ്തമായ രീതിയിൽ സമരം നടത്തിയതെന്ന് ജില്ലാ പ്രസിഡൻ്റ് സുധീപ് ജയിംസ് പറഞ്ഞു. കോവിഡ് പ്രതിസന്ധികാരണം തൊഴിലും കൂലിയും ഇല്ലാതെ ജനങ്ങള്‍ ദുരിതത്തിലായി ജീവിക്കാന്‍ കഴിയാത്ത അവസരത്തില്‍ ജനങ്ങളെ പിഴിയാനുള്ള സര്‍ക്കാര്‍ തീരുമാനം എത്രയും പെട്ടെന്ന് പിന്‍വലിച്ച് ജനങ്ങള്‍ക്ക് സൗജന്യ ചികില്‍സ ഒരുക്കണമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സുധീപ് ജയിംസ് ആവശ്യപ്പെട്ടു.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാർ കൊവിഡാനന്തര ചികിത്സയുടെ പ്രയാസങ്ങളുടെ ഭാരം ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണെന്ന് മേയർ ആരോപിച്ചു. സംസ്ഥാന ഭാരവാഹികളായ റിജില്‍ മാക്കുറ്റി, വിനീഷ് ചുള്ളിയാന്‍, കെ കമല്‍ ജിത്ത്,റോബര്‍ട്ട് വെള്ളാംവെള്ളി, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കോയിലെരിയന്‍,ശരത്ത് ചന്ദ്രന്‍, സജേഷ് അഞ്ചരക്കണ്ടി വരുണ്‍ എംകെ, നികേത് നാറാത്ത്, സനോജ് പാലേരി, ആഷിത്ത് അശോകന്‍, അമല്‍ ജിത്ത് സി പി, ജിതേഷ് മണല്‍, ലൗജിത്ത് കുന്നംകൈ, ഫമീദ കെപി, വരുണ്‍ സിവി, അജിത്ത് വിപി, നിധിന്‍, ജബ്ബാര്‍ മയ്യില്‍ തുടങ്ങിയവര്‍ പ്രതീകാത്മക സമരത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications