വിവാദപരാമര്‍ശം: മുഖ്യമന്ത്രിക്ക് എതിരെ കേസ് എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, പരാതി നല്‍കി
പഴയങ്ങാടി :കല്യാശേരിമണ്ഡലം നവകേരള സദസ്സിന് ശേഷം മടങ്ങിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല കമ്മിറ്റി ഭാരവാഹികളെയും മറ്റ് നേതാക്കളെയും പ്രാദേശിക സിപിഎം - ഡിവൈഎഫ്‌ഐ നേതാക്കളുടെ സംഘം മാരാകായുധങ്ങളായി കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ ആക്രമിച്ചു പരിക്കല്‍പ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍.മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ റോഡരികില്‍ നിന്നും കരിങ്കൊടി കാണിച്ച വനിതയുള്‍പ്പെടെയുള്ള യുത്ത് കോണ്‍ഗ്രസ് പ്രവര്‍ ത്തകരെ പൂച്ചെട്ടികൊണ്ടും ഹെല്‍മെറ്റു കൊണ്ടും മര്‍ദ്ദിച്ചത് ന്യായികരിച്ചു. കൊണ്ട് കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനം കലാപ ആഹ്വാനമാണെന്നും ഇനിയും ഇതു ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ബോധപൂര്‍വ്വമാണെന്ന് ചുണ്ടികാട്ടിയുമാണ് കണ്ണൂര്‍ സിറ്റി പൊലീസിന് വിജില്‍ മോഹനന്‍ പരാതി നല്‍കിയത്.

ഇതിനിടെ നവകേരള സദസിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു നേതാവ് മുഹമ്മ് ഷമ്മാസ് രംഗത്തു വന്നു.ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ എസി ബസ്സില്‍ ഈസി ചെയറില്‍ സുഖിച്ചിരുന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിഞ്ചുകുട്ടികളെ പൊരിവെയിലത്ത് റോഡില്‍ നിര്‍ത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഈ നവ കേരള സദസ്സ് യാത്രയിലൂടെ നല്‍കുന്നതെന്ന് വ്യക്തമാകുന്നുവെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് കണ്ണൂര്‍ ഡിസിസി ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു..
തലശ്ശേരി ചമ്പാട് എല്‍പി സ്‌കൂളിലും കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് ഉള്‍പ്പെടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിക്കുന്ന കാഴ്ചകള്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.മലപ്പുറത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരിപാടിയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികളുടെ ക്വാട്ട നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നു. പരിഹാസ്യവും പ്രതിഷേധാര്‍ഹവുമായ ഇത്തരം നടപടികള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.
പിഞ്ചു വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിര്‍ത്തുന്നതില്‍ അല്‍പം പോലും മനസാക്ഷിക്കുത്ത് മുഖ്യമന്ത്രിക്കില്ലാത്തത് എന്തുകൊണ്ടാണ്. കുറച്ചെങ്കിലും മനുഷ്യത്വം തോന്നേണ്ടേ. മുഖ്യമന്ത്രിയും ഒരു മുത്തച്ഛനാണ് എന്നത് ഓര്‍മ്മിക്കേണ്ടേ. ഹൈക്കോടതി വിധിയെ പോലും കാറ്റില്‍ പറത്തിക്കൊണ്ട് സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ചാണ് നവ കേരള സദസില്‍ ഹൈക്കോടതി ചെയ്യരുതെന്ന് പറഞ്ഞിട്ടും ഇപ്പോഴും ആളെ കൂട്ടുന്നത്.
സര്‍ക്കാറിന്റെ ഇത്തരം നടപടി തുടര്‍ന്ന് കൊണ്ടേയിരുന്നാല്‍ കടുത്ത പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നും വലിയ വില കൊടുക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന പാര്‍ട്ടി പരിപാടി തെറ്റായ രീതിയില്‍ തുടരുന്നതിനാല്‍ പ്രതിഷേധങ്ങള്‍ ഇരന്ന് വാങ്ങുകയാണെന്നും പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.












Click it and Unblock the Notifications