യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേട്: കെ സുധാകരന് പരാതി നൽകി നേതാവ്
കണ്ണൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ക്രമക്കേടുകൾ സംബന്ധിച്ച് പാർട്ടി അധ്യക്ഷൻ കെ സുധാകരന് പരാതി. യൂത്ത് കോൺഗ്രസ് റിസർച്ച് സെൽ ദേശീയ സെക്രട്ടറി ഷഹബാസ് ആണ് പരാതി നൽകിയത്.തെരഞ്ഞെടുപ്പ് ഏജൻസിയെ സ്വാധീനിച്ചതിന് തെളിവുണ്ടെന്ന് ഷഹബാസ് പറഞ്ഞു.
കണ്ണൂരിൽ അട്ടിമറിക്ക് നേതൃത്വം നൽകിയത് മുഹമ്മദ് ബ്ളാത്തൂരാണെന്ന് ഷഹബാസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞടുപ്പിൽ ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലർ വിജിൽ മോഹൻ അട്ടിമറി വിജയം നേടിയിരുന്നു. സുധാകര ഗ്രൂപ് നേതാവായ ഫർസിൻ മജീദിനെയാണ് വിജിൽ മോഹൻ പരാജയപ്പെടുത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വി.പി അബ്ദുൾ റഷീദും വിജയിച്ചു.

നേരത്തെ എ ഗ്രൂപ്പുകാരനായിരുന്ന വി.പി അബ്ദുൾ റഷീദ് നിലവിൽ രമേശ് ചെന്നിത്തലയോട് അടുപ്പം പുലർത്തുന്ന നേതാക്കളിലൊരാളാണ്. ഫർസീൻ മജിദ് തെരഞ്ഞെടുപ്പിൽ തനിക്ക് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചില്ലെന്ന ആരോപണമുയർത്തിയിരുന്നു. എന്നാൽ ഫർസീൻ മജീദ് പരാജയത്തിലെ നിരാശയിൽ നിന്നാണ് ആരോപണമുന്നയിക്കുനതെന്നായിരുനു യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി വിജയിച്ച വിജിൽ മോഹൻ ആരോപിക്കുന്നത്.
കെ.സുധാകരന്റെ അതീവ വിശ്വസ്തനായ ഫർസീൻ മജീദിന്റെ തോൽവി സുധാകരൻ ഗ്രൂപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. വൻ തോൽവിയാണ് ഫർസീന് നേരിടേണ്ടി വന്നത്. കണ്ണൂർ വിമാന താവളത്തിൽ നിന്നും പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ നിന്നും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചതിന് ഏറെക്കാലം റിമാൻഡിലാവുകയും വധശ്രമ കേസിലെ പ്രതിയാവുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാവാണ് ഫർസീൻ
സംസ്ഥാന ജനറൽ സെക്രട്ടറിയായ മുൻ എ ഗ്രൂപ്പുകാരനും നിലവിൽ രമേശ് ചെന്നിത്തലയോട് അനുഭാവം പുലർത്തുന്നയാളുമായ വി.പി അബ്ദുൾ റഷീദും ജയിച്ചിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മറ്റൊരാൾ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ അതീവ വിശ്വസ്തനുമായ രാഹുൽ വെച്ചിയാട്ടും ജയിച്ചിട്ടുണ്ട്. നിലവിൽ കണ്ണൂർ ജില്ലയിലെ എട്ട് യൂത്ത് കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റികളും കെ.സുധാകര പക്ഷത്തിനാണ് മൂന്നെണ്ണം മാത്രമേ എഗ്രുപ്പിനുള്ളു.












Click it and Unblock the Notifications