കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ണാടക ഉദ്യോഗസ്ഥര്‍ വരച്ച ബഫര്‍ സോണ്‍ അടയാളങ്ങള്‍ യുത്ത് കോണ്‍ഗ്രസ് മായ്ച്ചു

Google Oneindia Malayalam News

ഇരിട്ടി: കര്‍ണാടക ബ്രഹ്മഗിരിവന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ബഫര്‍സോണ്‍ നിശ്ചയിക്കുന്നതിന് പഞ്ചായത്തില്‍ രണ്ടാം കടവ് വാര്‍ഡില്‍പ്പെട്ട കളിതട്ടും പാറയില്‍ കര്‍ണാടക വനം വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ നടത്തിയ അതിര്‍ത്തി അടയാളപ്പെടുത്തല്‍ പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച് മായിച്ചു കളഞ്ഞു.

ഇന്ന് രാവിലെ പ്രതിഷേധവുമായി സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാറിനെതിരേയും കര്‍ണ്ണാടക വനം വകുപ്പിനെതിരേയും മുദ്രാവാക്യം വിളിക്കുകയും റോഡില്‍ കുത്തിയിരുന്ന് കരിഓയില്‍ ഒഴിച്ച് മായിച്ചു കളയുകയുമായിരുന്നു. സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കര്‍ണാടകയുടെ വാഹനങ്ങള്‍ കേരളത്തിലെ അതിര്‍ത്തി കയറിയാല്‍ തിരിച്ചു പോകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്കി.

1

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ. എസ്സ് ശ്രീകാന്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എം, കെ വിനോദ് , ജോഷി മഞ്ഞപ്പള്ളി , ജിന്റോ പറയാനി , ഷീന്‍ കൂനങ്കി, ഷിജു മാത്യു, ജില്‍ജ് പാറക്കല്‍, ബിനു കൊച്ചുപുര , ലിബിന്‍ ചക്കാലക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിനിടെ കണ്ണൂരില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ സമരമാരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു

ബഫര്‍ സോണ്‍ സീറോ പോയന്റിന്‍ നിലനിര്‍ത്താതെ, കൃഷിയിടങ്ങളിലേക്ക് ബഫര്‍സോണ്‍ വ്യാപിപ്പിച്ചുകൊണ്ട് നിര്‍ബന്ധിത കുടിയിറക്കിന് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണ് എന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് തികച്ചും മലയോര മേഖലയിലെ കുടിയേറ്റ ജനതയെ പീഡിപ്പിക്കുന്ന തരത്തിലുള്ള പിണറായി സര്‍ക്കാരിന്റെ കുടിയേറ്റ ജനതയോടുള്ള കര്‍ഷക വിരുദ്ധ സമീപനം പിന്‍വലിക്കണമെന്നും ബഫര്‍ സോണ്‍ സീറോ പോയന്റ്റില്‍ തന്നെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്, ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍

ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനുവരി 2 ന് കേളകം ബസ്റ്റാന്‍ഡില്‍ രാവിലെ 9 മണി മുതല്‍ ഏകദിന ഉപവാസ സമരം നടത്തുവാന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു .ഉപവാസ സമരം ജനുവരി 2 ന് രാവിലെ 9 ന് അഡ്വ: സണ്ണി ജോസഫ് . എം.എല്‍.എ. ഉദ്ഘാടനം ചെയ്യും .വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെപിസിസി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.

കര്‍ഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി കര്‍ഷക ദ്രോഹ നടപടി പിണറായി സര്‍ക്കാര്‍ പിന്‍വലിപ്പിക്കുന്നതിന് വേണ്ടി ഏതറ്റം വരെയും ഉള്ള സമര പരിപാടി സംഘടിപ്പിക്കുമെന്ന് ഇന്ന് കേളകത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃത്വയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡണ്ട് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ് പ്രസ്താവിച്ചു.

വരും നാളുകളില്‍ മലയോര മേഖലയില്‍ അതിശക്തമായ സമരകാഹളത്തിന് നേതൃത്വം കൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത് എന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ ജനങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി ഏത് തരത്തിലുള്ള പോരാട്ടത്തിനും നേതൃത്വം കൊടുക്കുമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അഡ്വ: സണ്ണി ജോസഫ് . എംഎല്‍എ. പ്രഖ്യാപിച്ചു.

English summary
youth congress erased karnataka's buffer zone mark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X