കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനം; പിന്നില്‍ ആര്‍എസ്എസ എന്ന് കോണ്‍ഗ്രസ്
കണ്ണൂര്‍: പന്ന്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. പന്ന്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് എന്‍കെ സുബീഷിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തലയ്ക്ക് പരിക്കേറ്റ സുബീഷിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആര്‍ എസ് എസ് പ്രവര്‍ത്തകരായ അനീഷ് പി കെ, അശ്വിന്‍ ചന്ദ്രന്‍, ശ്രീഹരി, ജിഗീഷ്, കേളോത്ത് ശബരി എന്നിവര്‍ ചേര്‍ന്നാണ് സുബീഷിനെ ആക്രമിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണവുമായി ബന്ധപ്പെട്ട് കൂര്‍മ്പക്കാവിന് സമീപം പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെയാണ് ആക്രമണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റ സുബീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റിജില്‍ മാക്കുറ്റി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications