കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കന്നുകുട്ടനെ അറുത്ത് വിതരണം ചെയ്ത റിജിൽ മാക്കുറ്റിക്ക് പശുവിന്റെ ആക്രമണം; കുത്തി പരിക്കേൽപ്പിച്ചു, അന്ന് ചെയ്തത് തെറ്റായിപോയെന്ന പശ്ചാതാപം, പോസ്റ്റ് പിൻവലിക്കൽ, വിവാദമായപ്പോള്‍ നായകടിച്ചതാണെന്ന് പറഞ്ഞ് തടിയൂരി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍വെച്ചു കന്നുക്കുട്ടനെപരസ്യമായി അറുത്തു ഇറച്ചി വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിന് പശുവിന്റെ കുത്തേറ്റു കൈക്കു പരുക്കേറ്റു. അന്നു ചെയ്തതു തെറ്റായിപ്പോയെന്നും ഇപ്പോള്‍ അതിന്റെ ശിക്ഷ ലഭിച്ചുവെന്നും പരുക്കേറ്റ ശരീരഭാഗത്തോടൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാവിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു തടിതപ്പി.

<strong>വഴി തർക്കം; കണ്ണൂരിൽ പട്ടികജാതിക്കാരന് പോലീസിന്റെ ക്രൂര മർദ്ദനം, പട്ടികജാതി കമ്മീഷന്റെ അനുകൂല ഉത്തരവുണ്ടായിട്ടും കണ്ണിച്ചോരയില്ലാതെ തല്ലി ചതച്ചു, പ്രതിഷേധം ശക്തമാകുന്നു!!</strong>വഴി തർക്കം; കണ്ണൂരിൽ പട്ടികജാതിക്കാരന് പോലീസിന്റെ ക്രൂര മർദ്ദനം, പട്ടികജാതി കമ്മീഷന്റെ അനുകൂല ഉത്തരവുണ്ടായിട്ടും കണ്ണിച്ചോരയില്ലാതെ തല്ലി ചതച്ചു, പ്രതിഷേധം ശക്തമാകുന്നു!!

നായയുടെ കടിയേറ്റുവെന്നാണ് പുതിയ കഥ. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം അധ്യക്ഷന്‍ റിജില്‍മാക്കുറ്റിയാണ് കഥയിലെ നായകന്‍.കഴിഞ്ഞ ദിവസം തന്റെ ഭാര്യയുടെ വീടിന് സമീപത്തു വച്ച് പശുവിന്റെ കുത്തേറ്റെന്ന റിജില്‍ മാക്കുറ്റിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. എന്നാല്‍ ഈ പോസ്റ്റിനു താഴെ എതിര്‍പാര്‍ട്ടിക്കാരും സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പുകാരും പൊങ്കാലയിട്ടതോടെ സംഗതി ചളമായെന്നു മുന്‍കൂട്ടിക്കണ്ട് പശു കുത്തിയെന്നതു മാറ്റി പട്ടി കടിച്ചതാണെന്ന് റിജില്‍ തന്നെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

Rijil Makkutty

2017 ല്‍ ബീഫ് നിരോധന സമയത്ത് പരസ്യമായി പശുക്കിടാവിനെ അറുത്തത് തെറ്റായി പോയതായി അപലപിക്കുന്ന രീതിയിലായിരുന്നു പശുകുത്തിയ പോസ്റ്റ് ആദ്യം വന്നത്. പോസ്റ്റ് കണ്ട് വിമര്‍ശനവും പരിഹാസങ്ങളും കമന്റുകളായി നിറയാന്‍ തുടങ്ങിയതോടെ റിജില്‍ തന്നെ പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്ന് ഭാര്യ വീട്ടിലെ ഡോബര്‍മാന്‍ പട്ടി തന്നെ കടിച്ചതാണെന്ന രീതിയില്‍ പുതിയ പോസ്റ്റ് വന്നു. ഇതിനകം പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചചിപ്പിച്ചിരുന്നു.

ബീഫ് ഇറച്ചിക്കഴിക്കുന്നതിനെതിരെ പരിവാര്‍ സംഘടനകള്‍ രംഗത്തു വന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റിയില്‍ വച്ച് പരസ്യമായി പശുക്കിടാവിനെ അറുത്തു വിതരണം ചെയ്തത് ദേശീയതലത്തില്‍ തന്നെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഗോഹത്യയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിവരെ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു.

ഇതോടെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇടപ്പെട്ടു കടുത്ത സുധാകരഭക്തനായ റിജില്‍മാക്കൂറ്റിയെയും കൂട്ടാളികളെയും കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് ഏറെക്കാലത്തിനു ശേഷമാണ് റിജിലിനെയും സംഘത്തെയും പാര്‍ട്ടിയിലേക്കു തിരിച്ചെടുത്തത്. ഈ സംഭവം ഓര്‍മിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇപ്പോള്‍ ഇട്ട് സ്വയം കുഴിയില്‍ ചാടിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ്.

English summary
Youth congress leader attacked by cow in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X