കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടിയൂരിലെ പരിസ്ഥിതിലോല പ്രദേശത്തെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം തടയും; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്!!

  • By Desk
Google Oneindia Malayalam News

കേളകം: കൊട്ടിയൂര്‍ പാല്‍ചുരത്ത് അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൊട്ടിയൂര്‍ യൂനിറ്റ് പ്രസിഡണ്ട് ജിജോ അറക്കല്‍, ചുങ്കക്കുന്ന് യൂനിറ്റ് പ്രസിഡണ്ട് നിഖില്‍ പള്ളിക്കമാലില്‍, സിക്രട്ടറി സാവിയോണ്‍ കണ്ണന്താനം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

<strong>കര്‍ണാടകയില്‍ തന്ത്രം മാറ്റി കുമാരസ്വാമി; സ്വതന്ത്രര്‍ മന്ത്രിമാരാകും!! 12ന് സത്യപ്രതിജ്ഞ</strong>കര്‍ണാടകയില്‍ തന്ത്രം മാറ്റി കുമാരസ്വാമി; സ്വതന്ത്രര്‍ മന്ത്രിമാരാകും!! 12ന് സത്യപ്രതിജ്ഞ

പാല്‍ച്ചുരം വെള്ളച്ചാട്ടത്തിനു സമീപമുള്ള കുന്നിടിച്ച് റിസോര്‍ട്ട് മാഫിയ 150 മുറികളിലാണ് റിസോര്‍ട്ട് നിര്‍മ്മാണം നടത്തുന്നത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്ത് അനുമതിയില്ലാതെ ബാവലി പുഴയ്ക്കു കുറുകെ പാലം നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ളത് പഞ്ചായത്ത് അനുമതി ഇല്ലാതെയാണ്. രാഷ്ട്രീയ പിന്തുണയോടെയാണ് വനം, പഞ്ചായത്ത് റവന്യൂ വകുപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മ്മാണം.

Kottiyoor

ഇതിനെതിരെ ശക്തമായ നിയമ നടപടികളും സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം കൊട്ടിയൂര്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന മറുപടി അനുസരിച്ച് അഞ്ചാം വാര്‍ഡ് ആശ്രമം കവല കിഴക്ക് ഭാഗം ബാവലി പുഴയ്ക്ക് കുറുകെ പാലം നിര്‍മ്മിക്കുന്നതിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. സര്‍വ്വെ നമ്പര്‍ 3025ല്‍ പെട്ട സ്ഥലത്ത് കെട്ടിട നിര്‍മ്മാണം നടത്തുന്നതിനും അനുവാദം നല്‍കിയിട്ടില്ല.

അന്യ സംസ്ഥാനത്ത് നിന്നെത്തിച്ച 150 ഓളം തൊഴിലാളികള്‍ മാസങ്ങളായി നടത്തുന്ന പ്രവര്‍ത്തനം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരും. കഴിഞ്ഞ പ്രളയത്തിനു ശേഷം കൊട്ടിയൂര്‍ പഞ്ചായത്തിലാകെ കെട്ടിട നിര്‍മ്മാണ നിരോധനമുണ്ടായിരുന്നതാണങ്കിലും അനധികൃത റിസോര്‍ട്ട് മാഫിയയുടെ നിര്‍മ്മാണം തുടരുകയാണ്. നിയമ ലംഘനം നടത്തി പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് നടത്തുന്ന അനധികൃത റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ ജനപങ്കാളിത്തത്തോടെ ശക്കമായ പ്രക്ഷോഭം നടത്തുകയും, നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

English summary
Youth Congress protest against Kotttiyoor environmental issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X