മന്ത്രിക്കായി കുടുംബശ്രീയുടെ ക്യാപ്സ്യൂൾ ലൈക്ക്: വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ്
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ജനപ്രീതി കൂട്ടാൻ ക്യാപ്സ്യൂൾ ലൈക്ക് ആവശ്യപ്പെട്ട കുടുംബശ്രീ ഡയറക്ടർ അംഗങ്ങളോട് നിർദ്ദേശം നൽകിയെന്നാരോപിച്ച് വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാൻ കുടുംബശ്രീ ഡയറക്ടർ പുറപ്പെടുവിപ്പിച്ച ഉത്തരവിൽ പ്രതിഷേധിച്ച് കണ്ണുരിൽ ട്രോൾ സമരവുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ്റെ മുഖം മൂടിയണിഞ്ഞാണ് ട്രോൾ സമരം നടത്തിയത്.
തദ്ദേശ സ്വയംഭരണവകുപ്പിലെ പ്രവര്‍ത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മന്ത്രിയുടെ ഫേസ് ബുക്കില്‍ കുടുംബശ്രി മുഖേന ലൈക്ക് അടിപ്പിക്കാനുള്ള കുടുംബ ശ്രി ഡയറക്ടറുടെ ഉത്തരവിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുടുംബശ്രി ഓഫീസിന് മുന്ന്ല്‍ പ്രതീകാത്മകമായി മന്ത്രിയുടെ വേഷമണിഞ്ഞ് പ്രതിഷേധ സമരം നടത്തിയത്. മന്ത്രിയുടെ രാഷ്ട്രീയ പ്രചാരണത്തിന് കുടുംബശ്രീ പ്രവർത്തകരെ ഉപകരണമാക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സോഷ്യൽ മീഡയായിലും ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ ക്യാപ് സുൾ രൂപത്തിൽ നിർബന്ധപൂർവും ഷെയർ ചെയ്യിക്കാനുള്ള ഗൂഡാലോചനയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സുദീപ് ജയിംസ് ആരോപിച്ചു

മുഖം മൂടി വെച്ച മന്ത്രി എം.വി ഗോവിന്ദൻ്റെ രൂപത്തിൽ പ്രവർത്തകരിലൊരാൾ ലൈക്കിനായി അഭ്യർത്ഥിച്ചപ്പോൾ മന്ത്രിയുടെ കൈയ്യിലെ ബക്കറ്റിലേക്ക് പ്രവർത്തകർ ഫേസ് ബുക്കിലെ റിയാക്ഷനുകൾ നിറച്ചു കൊടുത്ത് കൊണ്ടാണ് പ്രതിഷേധ സമരം നടത്തിയത്. കണ്ണുർ കുടുംബശ്രീ ഓഫിസിന് മുൻപിൽ വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് നടത്തിയ സമരത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ, വിനേഷ് ചുള്ളിയാന്‍, റോബര്‍ട്ട് വെള്ളാംവെള്ളി, ജില്ലാ ഭാരവാഹികളായ, വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ഷാജു കണ്ടബേത്ത്,ശ്രീജേഷ് കൊയിലെരിയന്‍, അനൂപ് തന്നട, പി ഇമ്രാന്‍, സജേഷ് അഞ്ചരക്കണ്ടി, വരുണ്‍ എംകെ, നികേത് നാറാത്ത്,അക്ഷയ് കോവിലകം, സജേഷ് നാറാത്ത്, ലൗജിത്ത് ചിറക്കല്‍, വരുണ്‍ സി.വി,ഫാമീദ കെ.പി, അഭിലാഷ് കടമ്പൂര്‍, റാഷിദ് പി, എന്നിവർ നേതൃത്വം നൽകി.












Click it and Unblock the Notifications