കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്:കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ്

  • By Desk
Google Oneindia Malayalam News

കൂത്തുപറമ്പ്: തിരുവനന്തപുരം വിമാനതാവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് കേസിൽ ഐ ടി സെക്രട്ടറി പി ശിവശങ്കറിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ തൽസ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ യുത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായിിരുന്നു. പാർട്ടി പ്രവർത്തകർ പോലീസിനു നേരെ ചീമുട്ടയും കരിങ്കൽ ചീളുകളും വലിച്ചെറിയുകയായിരുന്നു. തുടർന്ന് പോലീസ് ശക്തമായി തിരിച്ചടിച്ചടിച്ചതോടെ പ്രവർത്തകർ ചിതറിയോടുകയായിരുന്നു. ഓട്ടത്തിനിടെ വീണ് അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു. ഇവർ ചികിത്സ തേടിയിട്ടുണ്ട്.

 പൌരത്വ ഭേദഗതി നിയമം: ദില്ലിയിൽ സംഘർഷം, ഏറ്റുമുട്ടിയത് പോലീസും വിദ്യാർത്ഥികളും തമ്മിൽ!! പൌരത്വ ഭേദഗതി നിയമം: ദില്ലിയിൽ സംഘർഷം, ഏറ്റുമുട്ടിയത് പോലീസും വിദ്യാർത്ഥികളും തമ്മിൽ!!

പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചാണ്പ്ര വർത്തകരെ തുരത്തിയത്. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മമ്പറം ടൗണിൽ നിന്നും പിണറായി പാണ്ട്യാല മുക്കിലുള്ള മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ വീടിന് അഞ്ചു കിലോമീറ്റർ അകലെ മമ്പറം പടിഞ്ഞിറ്റാം മുറിയിൽ വെച്ച് പോലീസ് റോഡ് ബാരിക്കേഡ് വെച്ച് അടച്ചു തടയുകയായിരുന്നു.

youthcongress111-1

തുടർന്ന് നേതാക്കൾ നിർദ്ദേശിച്ചതനുസരിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു സമാധാനപരമായി മുദ്രാവാക്യം വിളിച്ചു. ഇതിനു ശേഷം സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ മാർച്ച് ഉദ്ഘാനം ചെയ്തു. ഇതിനു ശേഷം കെ.സുധാകരൻ എം.പി മാർച്ചിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. സുധാകരന്റെ പ്രസംഗത്തിനു ശേഷമാണ് പ്രവർത്തകർ ബാരിക്കേഡിനു നേരെ മുഖ്യമന്തിയുടെയും സ്വർണക്കടത്തുകാരി സ്വപ്നയുടെയും കൂറ്റൻ കട്ട് ഔട്ടുമായി പാഞ്ഞടുത്തത്. പോലീസിന് നേരെ ചീമുട്ടയേറും നടത്തി. തുടർന്ന് ബാരിക്കേഡ് തകർത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടയുകയും ചെയ്തു. ഇതോടെ പോലീസിനു നേരെ പ്രവർത്തകർ കല്ലെറിഞ്ഞു.

 youthcongress222-

പ്രകോപിതരായ പ്രവർത്തകരെ പിരിച്ചുവിടാൻ ടിയർഗ്യാസ് എറിഞ്ഞു. ഇതിൽ മൂന്നെണ്ണം പൊട്ടിയിരുന്പൊനു. പോലീസ് തയ്യാറാക്കിയ ജലപീരങ്കിയായ വരുൺ ഉപയോഗിച്ചാണ് ജലം ചീറ്റി പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചത്. തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പോലീസ് അതിരാവിലെ ഒൻപതു മണി മുതൽ തന്നെ അഞ്ചരക്കണ്ടി- തലശേരി റൂട്ടിൽ റോഡുകൾ ബാരിക്കേഡ് വെച്ച് അടച്ചിരുന്നു.

English summary
Youth Congress protest infromt of Chief minster's house seeks resingation over gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X