യൂത്ത് കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ക്ക് പിണറായി പാറപ്രത്ത് തുടക്കമായി

തലശേരി: യൂത്ത് കോണ്‍ഗ്രസിന്റെ യൂനിറ്റ് സമ്മേളനത്തിന് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി.
'നീതി നിഷേധങ്ങളില്‍ നിശബ്ദരാകില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല'എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് സമ്മേളങ്ങള്‍ നടത്തുന്നത്. യൂണിറ്റ് സമ്മേളനങ്ങളുടെ ജില്ലാ തല ഉദ്ഘാടനംപിണറായിലെ പാറപ്പുറം യൂണിറ്റ് സമ്മേളനത്തോടെ തുടക്കം കുറിച്ചു. സമ്മേളനം ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉത്ഘടനം ചെയ്യ്തു.
നീതി നിഷേധങ്ങളുടെയും അധികാരമുപയോഗിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ ജനാധിപത്യ ശക്തികളെയും മാധ്യമങ്ങളെയും കൂച്ചു വിലങ്ങു ഇടാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തിപകരാന്‍ കഴിയുന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ മുദ്രാവാക്യം എന്നും, അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുന്ന പിണറായി വിജയനെതിരെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒരുമിപ്പിക്കാന്‍ ഉള്ള ചാലകശക്തിയായി യൂത്ത് കോണ്‍ഗ്രസ് സമ്മേളങ്ങള്‍ മാറുമെന്നും യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷനായി, റിജിന്‍ രാജ്, രാജീവന്‍ മാസ്റ്റര്‍, പുതുകൂടി ശ്രീധരന്‍, വി രാഹുല്‍, തേജസ് മാസ്റ്റര്‍, സജേഷ് അഞ്ചരക്കണ്ടി,ജിതിന്‍ ലുകൊസ്, സനോജ് പാലേരി, ദിലീപ് കുമാര്‍ എം കെ,ധനരാജ് മാസ്റ്റര്‍ മിഥുന്‍ മാറോളി, പ്രജിലേഷ് പി, പാലേരി ബാബു,രജീഷ്. കെ അഭയ എം, ബിജു പി വി , രാഹുല്‍ കോയൂര്‍, അമല്‍ രാജ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് 19 വരെ യൂനിറ്റ് സമ്മേളനങ്ങളും മാര്‍ച്ച് 20മുതല്‍ ഏപ്രില്‍ 16വരെ മണ്ഡലം സമ്മേളനങ്ങളും ഏപ്രില്‍ 17 മുതല്‍ മെയ് ആറുവരെ അസംബ്‌ളി സമ്മേളനങ്ങളും ജില്ലയില്‍ നടക്കും. മെയ് രണ്ടാംവാരത്തില്‍ ജില്ലാസമ്മേളനവും മെയ് 22 മുതല്‍ 24വരെ സംസ്ഥാന സമ്മേളനം തൃശൂരില്‍ നടക്കുമെന്ന് ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ് അറിയിച്ചു.












Click it and Unblock the Notifications