കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം: സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് സിപിഎം പ്രവര്‍ത്തകര്‍, യൂത്ത്‌ലീഗ് പ്രവര്‍ത്തകനെയും മാതാവിനെയും വീട്ടില്‍ കയറി അക്രമിച്ചു!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സി.പി. എം പ്രവര്‍ത്തകര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായ മദ്‌റസാ അധ്യാപകനെയും മാതാവിനെയും അക്രമിച്ചതായി പരാതി. ചെമ്പിലോട് ഐ.സി.എസ്.കോര്‍ണറിലുള്ള മുസവിറിന്റെ(20) ആല്‍ മാസ് എന്ന പേരിലുള്ളവീടാണ് അക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അക്രമം തടയവെ മുസവിറിന്റെ മാതാവ് ആസ്മ(44)യ്ക്കു പരുക്കേറ്റു. കോയ്യോട്ടെ മദ്‌റസാ അധ്യാപകനും എസ്.കെ. എസ്. എസ്. എഫ് ശാഖാസെക്രട്ടറിയുമാണ് മുസഫിര്‍.

<strong>മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള ധർമയുദ്ധം; ഫാഷിസ്റ് ശക്തികളെ അധികാരത്തിൽ നിന്നും തൂത്തെറിയേണ്ട ബാധ്യത നമ്മുക്കുണ്ടെന്ന് ഹൈബി ഈഡൻ</strong>മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള ധർമയുദ്ധം; ഫാഷിസ്റ് ശക്തികളെ അധികാരത്തിൽ നിന്നും തൂത്തെറിയേണ്ട ബാധ്യത നമ്മുക്കുണ്ടെന്ന് ഹൈബി ഈഡൻ

ഇന്നലെ ഉച്ചയോടെ സി.പി.എം. പ്രവര്‍ത്തകരായ ശരത്ത്, പ്രശോഭ്, ഇന്‍ജാജ് എന്നിവരടങ്ങിയ സംഘമാണ് ആയുധങ്ങളുമായി വന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയും ചെയ്തത്. അക്രമികള്‍ വീടിന്റെ ജനാലകളും മറ്റും തകര്‍ത്തു. അക്രമം തടയുന്നതിനിടെ പരുക്കേറ്റ മുസഫീര്‍,, അസ്മ എന്നിവരെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സി.പി. എം പ്രവര്‍ത്തകര്‍ക്കെതിരെചക്കരക്കല്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

Musvir

നേരത്തെ യു.ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സി.പി. എം പ്രവര്‍ത്തകരെന്നു ആരോപിക്കുന്ന സംഘം തകര്‍ത്തിരുന്നു ഇതിനെ തുടര്‍ന്ന് ഈ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇതിനിടെയിലാണ് വീണ്ടും അക്രമം നടന്നത്. ചെമ്പിലോട് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മുസഫില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമം നടത്തിയതെന്നു പൊലിസ് കരുതുന്നു. കോയ്യോട് സമസ്തയുടെ നിയന്ത്രണത്തിലുള്ള മദ്‌റസത്തൂല്‍ മദീനയെന്ന മദ്‌റസയില്‍ മു അല്ലീമായി ജോലി ചെയ്തുവരികയാണ്.

സി.പി.എം.പ്രവൃത്തകരായ ഷെറിന്‍, പ്രശോഭ്, ജിജിന്‍ രാജ്,ശരത്ത്,റിജില്‍, ശ്രീരാഗ്,എന്നിവര്‍ക്കെതിരെ ചക്കരക്കല്‍ പൊലിസില്‍ പരാതി നല്‍കി.അക്രമിക്കപ്പെട്ട മുസഫിറിന്റെ് വീട് യു.ഡി.എഫ് നേതാക്കളായ കെ.സി.മുഹമ്മദ് ഫൈസല്‍, സി.രഘുനാഥ്, അബ്ദുള്‍ കരീംചേലേരി ,എം പി മുഹമ്മദലി, എന്‍.കെ റഫീഖ്, എന്‍.പി. താഹിര്‍ എം സുധാകരന്‍, സി.മനോഹരന്‍, എന്നിവര്‍ വീട് സന്ദര്‍ശിച്ചു. അക്രമത്തില്‍ എസ്.കെ. എസ്. എസ്. എഫ് നേതാവ് അബ്ദുല്‍ സമദ് മുട്ടവും യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാകമ്മിറ്റിയും പ്രതിഷേധിച്ചു.

അക്രമത്തില്‍ പ്രതിഷേധിച്ച് ചെമ്പിലോട് മണ്ഡലം യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. അബ്ദുള്‍ കരീം ചേലേരി,സി രഘുനാഥ്, എന്‍.പി.താഹിര്‍, എം.കെ മോഹനന്‍, അഡ്വ: ഇ.ആര്‍ വിനോദ്, കെ.സി മുഹമ്മദ് ഫൈസല്‍,എന്‍ കെ റഫീഖ്, റിയാസ് മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍, മനോഹരന്‍ ചാല, ഷക്കീര്‍ മൗവ്വഞ്ചേരി, ഫത്താഹ്, കെ സുധാകരന്‍, എം എം സഹദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Youth lLeage worker attacked by CPM in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X