തലശേരി സ്‌ഫോടനം, ബോംബ് പൊട്ടിയത് നിര്‍മാണത്തിനിടെ, പരുക്കേറ്റയാള്‍ മൂന്ന് കേസുകളില്‍ പ്രതി
തലശേരി: എരഞ്ഞോളി പാലത്തിനടുത്ത് ദുരൂഹ സാഹചര്യത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകനായ എരഞ്ഞോളി കച്ചമ്പ്രത്തുതാഴെ ശ്രുതി നിവാസില്‍ വിഷ്ണുവിനെയാ(20)ണ് സ്ഫോടനത്തില്‍ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുളളത്.
ഇയാളുടെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ബോംബ്നിര്‍മാണത്തിനിടെയിലാണ് സ്ഫോടനം നടന്നിട്ടുളളതെന്നാണ് പൊലിസിന്റെ നിഗമനം.പ്രദേത്ത് നടത്തിയ പരിശോധനയിലാണ് പൊട്ടാത്ത നാടന്‍ ബോംബ് കണ്ടെടുത്തു. സംഭവസമയം വിഷ്ണുമാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഒരു നാടന്‍ ബോംബ് പൊലിസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ബോംബ്സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. എക്സ്പോള്സീവ് സബ്സ്റ്റാന്റര ,ആക്ടു പ്രകാരം വിഷ്ണുവിനെ പ്രതിയാക്കി പൊലിസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. പെണ്‍കുട്ടിയെ ഉപദ്രവിച്ചതടക്കം മൂന്ന് കേസുകളില്‍ വിഷ്ണുപ്രതിയാണെന്ന് പൊലിസ് പറഞ്ഞു. സംഭവസ്ഥലത്തെ പരിസര പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചുവരികയാണ്.
ബുധനാഴ്ച്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സ്ഫോടനം നടന്നത്. വീടിന്സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു സ്ഫോടനം ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെആദ്യം തലശേരിയിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
വിവരമറിഞ്ഞ് ഉടന്‍ തലശേരി പൊലിസ് സ്ഥലെത്തിയിരുന്നു. തലശേരി പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തലശേരിയും പരിസരങ്ങളിലെയും ബോധപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഎം ഏരിയാ സെക്രട്ടറി സി.കെ രമേശന്‍ ആരോപിച്ചു. ബോംബ് നിര്‍മാണത്തിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നത്.
നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിന്റെ ഗൂഡാലോചനയുണ്ടെന്നും ഇക്കാര്യവും പൊലിസ് അന്വേഷിക്കണമെന്നും എംസി രമേശന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications